07 January 2026

Jayadevan A M

ഈ അഞ്ച് ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ജാഗ്രത

Image Courtesy: Getty

നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ഹൃദയത്തിലെ ബ്ലോക്ക്. കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ അപകടകരമാകും

ഹൃദയത്തിലെ ബ്ലോക്ക്

ചില കേസുകളില്‍ ഹൃദയത്തില്‍ ബ്ലോക്കുണ്ടെങ്കില്‍ ശരീരം അതിന് മുമ്പ് ചില ലക്ഷണങ്ങള്‍ കാണിക്കും. അത് നോക്കാം

ലക്ഷണങ്ങള്‍ 

ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ശ്വാസംമുട്ടുന്നത് ലക്ഷണമാകാം. കുറച്ചു ദൂരം നടക്കുമ്പോഴോ, പടികൾ കയറുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിസാരമായി കാണരുത്‌

ശ്വാസംമുട്ടൽ

വേഗതയിൽ നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ നെഞ്ചിൽ ഭാരമോ അല്ലെങ്കിൽ മുറുക്കമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ലക്ഷണമാകാം

അസ്വസ്ഥത

അമിതമായി ജോലികളൊന്നും ചെയ്യാതെ തന്നെ എപ്പോഴും തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിസാരമായി കാണരുത്‌

ക്ഷീണം

ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നത്‌ മസ്തിഷ്കത്തിലേക്കുള്ള രക്തസഞ്ചാരം കുറയുന്നത് മൂലമാകാം. ഇത് നിസാരമായി തള്ളിക്കളയരുത്‌

തലകറക്കം

എല്ലാ നെഞ്ചെരിച്ചിലും ഗ്യാസ്/അസിഡിറ്റി മൂലമാണെന്ന് തെറ്റിദ്ധരിക്കരുത്. നെഞ്ചെരിച്ചില്‍ കൂടുന്നുവെങ്കില്‍ ശ്രദ്ധിക്കുക

നെഞ്ചെരിച്ചിൽ

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കില്‍ ഹൃദയത്തില്‍ ബ്ലോക്കുണ്ടെന്ന മുന്‍വിധി പാടില്ല. ഡോക്ടറുടെ ചികിത്സയിലൂടെ മാത്രമേ രോഗം നിര്‍ണയിക്കാനാകൂ

നിരാകരണം