Abdul Basith
Pic Credit: Unsplash
Abdul Basith
03 January 2026
നല്ല ഒരു ഉറക്കം കിട്ടിയാൽ പിറ്റേ ദിവസം ഉന്മേഷത്തോടെയിരിക്കാം. ഉറക്കം നന്നാക്കാൻ ചില ലളിതമായ മാർഗങ്ങൾ നമുക്ക് പരീക്ഷിക്കാം.
എന്നും ഉറങ്ങാൻ ഒരു കൃത്യസമയം പാലിക്കുക. ഇത് ബോഡി ക്ലോക്കിനെ ആ രീതിയിൽ പരിശീലിപ്പിച്ച് ഉറക്കം നന്നാക്കാൻ സഹായിക്കും.
സ്ക്രീൻ ടൈം ഉറക്കത്തിൻ്റെ ക്വാളിറ്റി നഷ്ടപ്പെടുത്തും. ഉറങ്ങാൻ കിടക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും സ്ക്രീൻ ടൈം അവസാനിപ്പിക്കുക.
ഉറങ്ങുന്നതിന് മുൻപുള്ള ഭക്ഷണം ലഘുവാക്കുക. ഭക്ഷണം ദഹിച്ചാൽ ഉറക്കത്തിൻ്റെ ക്വാളിറ്റി മെച്ചപ്പെടും. ഇതിന് ലഘുവായി കഴിക്കുന്നത് നല്ലതാണ്.
ഉറക്കത്തിന് മുൻപ് ചെറുതായി സ്ട്രെച്ച് ചെയ്യുന്നതോ ലളിതമായ വ്യായാമം ചെയ്യുന്നതോ നല്ലതാണ്. ഇത് ഉറക്കത്തിന് സഹായിക്കും.
ഉറങ്ങാൻ കിടക്കുമ്പോൾ ഡീപ് ബ്രീതിങ് ചെയ്യുന്നത് വളരെ നല്ലതാണ്. മെഡിറ്റേഷൻ ചെയ്ത് മനസ് ശാന്തമാക്കാൻ ശ്രമിച്ചാലും ഉറക്കം മെച്ചപ്പെടും.
കിടപ്പുമുറി ശാന്തമായിരിക്കണം. ലൈറ്റുകൾ ഓണാക്കിയിടാൻ പാടില്ല. മുറിയിലെ ചൂട് നിയന്ത്രിച്ച് തണുപ്പാക്കിനിർത്താനും ശ്രദ്ധിക്കണം.
രാത്രിയുള്ള കാപ്പി കുടി ഒഴിവാക്കണം. ചായ, എനർജി ഡ്രിങ്ക്സ് തുടങ്ങി ഉന്മേഷം നൽകുന്നതൊന്നും കിടക്കുന്നതിന് മുൻപ് കുടിക്കരുത്.