02 JAN 2026

TV9 MALAYALAM

മൂത്രാശയ ക്യാൻസറിന്റെ അഞ്ച് ലക്ഷണങ്ങൾ ഇവയാണ് .

 Image Courtesy: Getty Images

മൂത്രാശയത്തിൻ്റെ ഉൾവശത്തെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് മൂത്രാശയ ക്യാൻസർ. നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും.

മൂത്രാശയ ക്യാൻസർ

മൂത്രത്തിൽ രക്തം കാണുന്നതാണ് ആദ്യത്തെ ലക്ഷണമായി കണ്ടുവരുന്നത്. ‍പലപ്പോഴും പിങ്ക്, ചുവപ്പ് നിറങ്ങളിൽ മൂത്രം കാണപ്പെടുന്നു.

നിറം മാറുന്നു

അണുബാധകൾ, വൃക്കയിലെ കല്ലുകൾ, അല്ലെങ്കിൽ മുഴകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടും മൂത്രത്തിൽ രക്തം കാണാനുള്ള സാധ്യതയുണ്ട്.

രക്തം

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ എന്നിവ മൂത്രാശയ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങൾ

രാത്രിയിൽ പതിവിലും മൂത്രമൊഴിക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നടുവേദന (ഒരു വശത്ത് മാത്രമാകാം), അടിവയറ്റിൽ വേദന, ശരീരഭാരം കുറയൽ എന്നിവ അവ​ഗണിക്കരുത്.

നടുവേദന

വിശപ്പില്ലായ്മ, തളർച്ച, കാൽപാദങ്ങളിൽ നീര് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം. തെറാപ്പികൾ, കീമോ, സർജറി എന്നിവയാണ് ഇതിൻ്റെയും ചികിത്സ.

തെറാപ്പികൾ

പുകവലി‌, പാരമ്പര്യം, ചില മരുന്നുകളുടെ അമിത ഉപയോ​ഗം, അമിതവണ്ണം എന്നിവയെല്ലാം മൂത്രാശയ കാൻസർ വരാനുള്ള കാരണങ്ങളാണ്.  

പാരമ്പര്യം