04 JAN 2026

TV9 MALAYALAM

ഇഡ്ഡലി മാവ്  പുളിച്ച് പൊങ്ങുന്നില്ല... വിഷമിക്കാതെ പരിഹാരമുണ്ട്.

 Image Courtesy: Getty Images

മിക്ക വീടുകളിലും പതിവ് പലഹാരമാണ് ഇഡ്ഡലിയും ദോശയും. തയ്യാറാക്കാൻ എളുപ്പവും രുചിയേറിയതുമായ ഈ പലഹാരം ആരോ​ഗ്യത്തിനും വളരെ നല്ലതാണ്.

ഇഡ്ഡലി മാവ്

എന്നാൽ തണുപ്പ് കാലത്ത് വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇഡ്ഡലി മാവ് ശരിയായി പുളിച്ചു പൊങ്ങാത്തത്. ഇതാ പരിഹാരം ഇവിടെയുണ്ട്.

തണുപ്പുള്ളപ്പോൾ

തണുപ്പുകാലത്ത് കുറഞ്ഞ താപനില കാരണം ഫർമെന്റേഷൻ പ്രക്രിയ മന്ദഗതിയിലാകുന്നതാണ് പ്രധാന കാരണം. മാർ​ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കാരണം

ഇഡ്ഡലി മാവിന് സാധാരണ 3:1 (അരി:ഉഴുന്ന്) എന്ന രീതിയിൽ അനുപാതം നിലനിർത്തുക. ഉഴുന്ന് കുറവായാൽ മാവ് പൊങ്ങാൻ ബുദ്ധിമുട്ടുണ്ടാകും.

ഉഴുന്ന്

തണുപ്പുള്ളപ്പോൾ അരിയും ഉഴുന്നും ഇളംചൂടുള്ള വെള്ളത്തിൽ കുതിർത്ത് വക്കുന്നത് നല്ലതാണ്. ഇത് ബാക്ടീരിയ പ്രവർത്തനം നേരത്തെ ആരംഭിക്കാൻ സഹായിക്കും.

ചൂടുള്ള വെള്ളം

അരി അരയ്ക്കുമ്പോൾ, മാവ് പൊങ്ങാൻ ഉപ്പ് അവസാനം ചേർക്കാൻ ശ്രമിക്കുക. ഉപ്പ് ഫർമെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ഉപ്പ്

അരി അരയ്ക്കുന്ന കൂട്ടത്തിൽ അല്പം വെന്ത ചോറ് ചേർത്താൽ ഫർമെന്റേഷൻ പ്രവർത്തനം വേഗത്തിലാകും. ഇടയ്ക്ക് മാവ് ഇളക്കി നോക്കരുത്.

ചോറ്