16 April 2026
Jayadevan A M
Image Courtesy: Getty Images
ശരീരത്തിന്റെ സന്തുലിതാവസ്ഥയും, ആരോഗ്യവും നിലനിര്‍ത്തുന്നതിന് കഴിക്കേണ്ട ആഹാരരീതികളെക്കുറിച്ച് ആയുര്‍വേദം പ്രതിപാദിക്കുന്നുണ്ട്
എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഒന്നിച്ച് കഴിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്താം. അത്തരത്തില്‍ ആയുര്‍വേദം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ചില ഫുഡ് കോമ്പിനേഷനുകള്‍ നോക്കാം
പാലും പഴങ്ങളും ഒന്നിച്ച് കഴിക്കുന്നത് നല്ലതല്ലെന്ന് ആയുര്‍വേദം പറയുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനത്തിന് നല്ലതല്ല. ഗ്യാസ്, കഫക്കെട്ട് എന്നിവയ്ക്കും കാരണമായേക്കാം
ചൂടുവെള്ളത്തിലോ പാലിലോ തേൻ കഴിക്കുന്നത് ഉചിതമല്ലെന്ന് ആയുര്‍വേദം പറയുന്നു. തേന്‍ ചൂടുള്ള പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്നത് അതിനെ വിഷതുല്യമാക്കി മാറ്റുമത്രേ.
നെയ്യും തേനും തുല്യ അനുപാതത്തില്‍ ചേര്‍ത്ത് കഴിക്കരുതെന്നാണ് ആയുര്‍വേദത്തിലെ നിര്‍ദ്ദേശം. രണ്ടും തുല്യ അളവില്‍ ഉപയോഗിക്കുന്നത് ദഹനത്തെ തടസപ്പെടുത്തിയേക്കാം
ചിക്കന്‍ അല്ലെങ്കില്‍ മീന്‍ എന്നിവയ്‌ക്കൊപ്പം പാല്‍ കുടിക്കുന്നത് നല്ലതല്ലെന്നാണ് ആയുര്‍വേദം പറയുന്നത്.
പഴങ്ങൾ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ആയുർവേദം നിരുത്സാഹപ്പെടുത്തുന്നു. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്.
പൊതുവായ വിവരങ്ങള്‍ പ്രകാരമാണ് ഈ വെബ്‌സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല