15 APRIL 2026

NEETHU VIJAYAN

വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ!  മാറ്റാൻ  ചെയ്യേണ്ടത്

 Image Courtesy: Getty Images

കാത്തിരുന്ന മറ്റൊരു വിഷുപുലരി കൂടി വന്നെത്തിയിരിക്കുകയാണ്. കണികൊന്നയും, നിലവിളക്കും ശ്രീകൃഷ്ണനെയും കണ്ടുണർന്ന് സദ്യവട്ടത്തിനുള്ള തിരക്കിലാണ് മലയാളികൾ.

വിഷു

വിഭവസമൃദ്ധമായ വിഷു സദ്യയും രണ്ട് തരം പായസവുമാണ് വിഷുവിൻ്റെ പ്രത്യേകത. സമൃദ്ധമായ വിഷു സദ്യ കഴിഞ്ഞാൽ നല്ലൊരു മയക്കം തോന്നുന്നത് സ്വാഭാവികമാണ്.  

വിഷു സദ്യ

വയറു നിറയെ ആഹാരം കഴിച്ച ഉടനെ കിടക്കുന്നത് ദഹനപ്രക്രിയയ്ക്ക് അത്ര നല്ലതല്ല. ഇതുമൂലം ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടായേക്കാം.

ഉച്ചമയക്കം

സദ്യ കഴിഞ്ഞ് 10-15 മിനിറ്റ് സാവധാനം നടക്കുന്നത് ദഹനത്തിന് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കാനും സഹായിക്കും.

നടക്കുക

സദ്യയ്ക്ക് ശേഷം അല്പം ചൂടുള്ള ഇഞ്ചി വെള്ളമോ ജീരക വെള്ളമോ കുടിക്കുന്നത് ദഹനം വേ​ഗത്തിലാക്കുന്നു. പായസം കഴിച്ച ശേഷമുള്ള അസ്വസ്ഥതകൾ മാറാനും നല്ലതാണ്.

ഇഞ്ചി വെള്ളം

ഇടയ്ക്കിടെ കുറച്ചു വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഉന്മേഷം നിലനിർത്തുന്നു. പ്രത്യേകിച്ച് വേനലായതിനാൽ. എന്നാൽ ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കരുത്.

വെള്ളം

സദ്യയ്ക്ക് ശേഷം തളർച്ച തോന്നുന്നുണ്ടെങ്കിൽ ഒരു 15 മിനിറ്റ് മാത്രം വിശ്രമിക്കുക. ഉച്ചയുറക്കം ദീർഘനേരമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഉച്ചയുറക്കം