15 April 2026
Nithya V
Image Credit: Getty Images, Social Media
കറികൾക്കും തോരനും മറ്റും നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ബീൻസ്. എന്നാലിവ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?
ഈർപ്പം ഉണ്ടാകാൻ പാടില്ല. കഴുകിയ ശേഷം സൂക്ഷിക്കുന്നവരാണെങ്കിൽ തുണി ഉപയോഗിച്ച് നന്നായി തുടച്ച് വെള്ളം പൂർണ്ണമായും കളയണം.
ബീൻസ് വായു കടക്കാത്ത സിപ്‌ലോക്ക് കവറുകളിലോ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലോ സൂക്ഷിക്കുന്നതാണ് നല്ലത്.
ബീൻസിന്റെ രണ്ട് അറ്റങ്ങളും മുറിച്ചു മാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
പ്ലാസ്റ്റിക് കവറുകൾക്ക് പകരം ബീൻസ് പേപ്പർ ബാഗുകളിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെക്കുന്നതും ഗുണകരമാണ്.
തിളച്ച വെള്ളത്തിൽ ബീൻസ് ഒന്ന് രണ്ട് മിനിറ്റ് ഇട്ട ശേഷം ഉടൻ തന്നെ തണുത്ത വെള്ളത്തിലേക്ക് മാറ്റുക. ശേഷം വെള്ളം കളഞ്ഞ് വായു കടക്കാത്ത
പാത്രത്തിലെടുത്ത് ഫ്രീസറിൽ സൂക്ഷിക്കുന്നത് ബീൻസ് ആഴ്ചകളോളം കേടാകാതിരിക്കാൻ സഹായിക്കും. ബീൻസ് സവാളയ്ക്കൊപ്പം വെക്കരുത്.
സവാള, വെളുത്തുള്ളി എന്നിവ പുറത്തുവിടുന്ന ഗ്യാസുകൾ പച്ചക്കറികൾ പെട്ടെന്ന് കേടാകാൻ കാരണമാകും.