15 April 2026
SHIJI MK
Image Credit: Getty Images
ഓരോ വര്‍ഷം കൂടുംതോറും പ്രായം അങ്ങനെ മുകളിലേക്ക് പോകുകയാണ്. പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കും, ശാരീരിക അസ്വസ്ഥതകള്‍ പലര്‍ക്കും മുന്നില്‍ വലിയ വെല്ലുവിളിയാകുന്നു.
ഓരോ പ്രായത്തിലും കഴിക്കുന്ന ഭക്ഷണവും വളരെ പ്രധാനമാണ്. പ്രായത്തിന് അനുസരിച്ച് ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ഈ പ്രായത്തിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇലക്കറികള്‍, ബ്രൗണ്‍ റൈസ്, ഗോതമ്പ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഒന്നും അമിതമാകരുത്.
മുട്ട, മത്സ്യം, പരിപ്പ്, കടല തുടങ്ങിയ കഴിക്കേണ്ടതും വളരെ പ്രധാനമാണ്. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, മസിലുകളുടെ ആരോഗ്യവും മെച്ചപ്പെടും.
മുട്ട, മത്സ്യം, പരിപ്പ്, കടല തുടങ്ങിയ കഴിക്കേണ്ടതും വളരെ പ്രധാനമാണ്. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, മസിലുകളുടെ ആരോഗ്യവും മെച്ചപ്പെടും.
ഉപ്പ് അമിതമായി കഴിക്കുന്നത് ഹൈ ബ്ലഡ് പ്രഷറിനും പഞ്ചസാരയുടെ ഉപയോഗം ഷുഗറിനും വഴിയൊരുക്കും. അതിനാല്‍ ഇവ രണ്ടും സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഒരിക്കലും അമിതമാകരുത്.
ഉപ്പ് അമിതമായി കഴിക്കുന്നത് ഹൈ ബ്ലഡ് പ്രഷറിനും പഞ്ചസാരയുടെ ഉപയോഗം ഷുഗറിനും വഴിയൊരുക്കും. അതിനാല്‍ ഇവ രണ്ടും സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഒരിക്കലും അമിതമാകരുത്.
പാല്‍, തൈര്, പനീര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ ഇവ ആവശ്യമാണ്. മാത്രമല്ല വൈറ്റമിന്‍ ഡിയും ലഭിക്കും.