18 April 2026
Jayadevan A M
Image Courtesy: Getty Images
കടുത്ത ചൂടില്‍ നട്ടം തിരിയുകയാണ് നാം. വേനല്‍ക്കാലത്ത് ആഹാരശീലങ്ങളിലടക്കം ശ്രദ്ധ വേണം. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം
അപ്പോളോ ഫാർമസിയിൽ പ്രസിദ്ധീകരിച്ച ലേഖനം പ്രകാരം വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട/കുറയ്‌ക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്
എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണം. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ശരീരത്തിനുള്ളിലെ ചൂടും വര്‍ധിപ്പിക്കുന്നു
വേനൽക്കാലത്ത് നോണ്‍ വെജ് കഴിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണം. ഇത്തരം ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരം കൂടുതൽ സമയമെടുക്കുന്നു. ഇത് ശരീരത്തിൽ ചൂട് വര്‍ധിപ്പിക്കാം
വേനല്‍ക്കാലത്ത് ജങ്ക് ഫുഡുകള്‍ ഉപയോഗിക്കുന്നതും കുറയ്ക്കണം. സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരവും ഫ്ലേവറുകളും ഈ കാലാവസ്ഥയിൽ കൂടുതല്‍ ദോഷകരമാണ്
മദ്യപാനവും സമ്മറില്‍ നല്ലതല്ല. ശരീരതാപനില നിയന്ത്രിക്കുന്ന ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഇത് മന്ദീഭവിപ്പിക്കും
പരിമിതമായ അളവിൽ കഫീൻ കഴിക്കുന്നത് കുഴപ്പമില്ല. അത് അമിതമായാല്‍ നല്ലതല്ല. ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കുന്നതിനൊപ്പം, നിര്‍ജ്ജലീകരണത്തിനും കാരണമാകും
ഈ വെബ്‌സ്റ്റോറി പൊതുവായ അറിവിനും അവബോധത്തിനുമായി തയ്യാറാക്കിയതാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല