28  February 2026

SHIJI MK

പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് അതും  5 മിനിറ്റിൽ

Image Credit: Getty Images

ആരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. അതിനാല്‍ തന്നെ ലളിതമായതും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് അവര്‍ കഴിക്കാറ്.

ഭക്ഷണം

പഴം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കഴിക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തുന്നതിന് അനുസരിച്ച് ആരോഗ്യ ഗുണങ്ങളിലും മാറ്റം സംഭവിക്കും. എങ്കില്‍ നമുക്ക് പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.

പഴം

സ്മൂത്തി എന്താണെന്ന് അറിയാമല്ലോ? 2 പഴങ്ങളെടുക്കാം, അത് നന്നായി കട്ട് ചെയ്ത് ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ചെടുക്കാം. ശേഷം ഒരു കപ്പ് പാലോ യോഗര്‍ട്ടോ ചേര്‍ക്കാം.

പഴം സ്മൂത്തി

ശേഷം ഇതിലേക്ക് ബദാം, വെണ്ണ, തേന്‍ എന്നിവ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷമോ അല്ലെങ്കില്‍ നേരിട്ടോ നിങ്ങള്‍ക്ക് കഴിക്കാം.

ബദാം

പഴം ഉപയോഗിച്ച് ഉണ്ടാക്കാവുന്ന മറ്റൊരു പ്രഭാത ഭക്ഷണമാണ് പഴയും ഓട്‌സും. ഒരു കപ്പ് ഓട്‌സ്, 2 പഴം കഷ്ണങ്ങളാക്കിയത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, പാല്‍ എന്നിവയാണ് വേണ്ടത്.

പഴവും ഓട്‌സും

ഈ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് രാത്രിയില്‍ തന്നെ ഫ്രിഡ്ജില്‍ വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം രാവിലെ എടുത്ത് വേണമെങ്കില്‍ മറ്റ് ഡ്രൈഫ്രൂട്‌സുകള്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

മിക്‌സ് ചെയ്യാം

പഴം ടോസ്റ്റ് കഴിച്ചിട്ടുണ്ടോ? ഇതിനായി ബ്രെഡ് വേണം. അതിന് മുകളില്‍ പഴം മുറിച്ച് ചതച്ച ശേഷം വെച്ച് കൊടുക്കാം. ഇതിലേക്ക് പീനട്ട് ബട്ടറോ അല്ലെങ്കില്‍ സാധാ ബട്ടറോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

പഴം ടോസ്റ്റ്