27 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഏത് പാത്രത്തിലാണ് ഭക്ഷണം സൂക്ഷിക്കുന്നത് എന്നതടക്കം.
ഒരു കാരണവശാലും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കരുത്. ചൂടാകുമ്പോൾ മാത്രമല്ല തണുക്കുമ്പോഴും പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരും.
ഗ്ലാസ് പാത്രങ്ങൾ ഭക്ഷണത്തിൻ്റെ രുചിയോ മണമോ മാറ്റാതെ സൂക്ഷിക്കുന്നു. പുളിയുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം ഗ്ലാസ് പാത്രങ്ങളാണ്.
സ്റ്റീൽ പാത്രങ്ങൾ കുറെ കാലം ഈടുനിൽക്കുന്നു. എന്നാൽ ദീർഘനേരം പുളിയുള്ള ഭക്ഷണം ഇതിൽ വെക്കുന്നത് സ്റ്റീലിൻ്റെ ഗുണനിലവാരത്തെ നശിപ്പിച്ചേക്കാം.
ഗ്ലാസ് പാത്രങ്ങൾ സുതാര്യമായതിനാൽ ഉള്ളിലെ ഭക്ഷണം വേഗത്തിൽ കാണാനാകും. ഇത് ഫ്രിഡ്ജ് അനാവശ്യമായി തുറന്നു വെക്കുന്നത് ഒഴിവാക്കുന്നു.
സ്റ്റീൽ പാത്രങ്ങൾ വേഗത്തിൽ തണുക്കുമെങ്കിലും, ഫ്രിഡ്ജിലെ തണുപ്പ് മാറിയാൽ ഇവ പെട്ടെന്ന് ചൂടാകുകയും ചെയ്യും. ഗ്ലാസ് പാത്രങ്ങളിൽ തണുപ്പ് കൂടുതൽ നേരം നിൽക്കും.
ഫ്രിഡ്ജിൽ നിന്ന് നേരിട്ട് എടുത്ത് ചൂടാക്കാൻ ഗ്ലാസ് മികച്ചതാണ്. കാരണം സ്റ്റീൽ പാത്രങ്ങൾ മൈക്രോവേവിൽ ഉപയോഗിക്കാൻ സാധിക്കില്ല.