28 February 2026
Nithya V
Image Credit: Getty Images
ആരോഗ്യഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. തോരനായും മെഴുക്കുപരട്ടിയായെല്ലാം നാം ഇവ കഴിക്കാറുണ്ട്. എന്നാൽ അച്ചാറായോ?
ബീറ്റ്റൂട്ട് ഉപയോഗിച്ച് രുചികരമായ അച്ചാറും തയ്യാറാക്കാൻ കഴിയും. ഇവ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് അറിഞ്ഞാലോ....
ബീറ്റ്റൂട്ട് - ഒന്ന്, മുളക് പൊടി - രണ്ട് ടീസ്പൂൺ, മഞ്ഞള് പൊടി - കാൽ ടീസ്പൂൺ, ഉപ്പ് - പാകത്തിന്, കായം- ഒരു കഷ്ണം, കടുക് - ഒരു ടീസ്പൂൺ
ഉലുവ- ഒരു ടീസ്പൂൺ, പച്ചമുളക് - മൂന്നെണ്ണം, നാരങ്ങ നീര്, നല്ലെണ്ണ - 5 സ്പൂൺ, കടുക് പൊടിച്ചത് - കാൽ ടീസ്പൂൺ, ഉലുവ പൊടിച്ചത് - കാൽ ടീസ്പൂൺ
ആദ്യം ബീറ്റ്‌റൂട്ട് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ, കായം, പച്ചമുളക് ഇടുക.
ശേഷം ഗ്യാസ് ഓഫ് ചെയ്ത് ഇതിലേക്ക് മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ് വച്ച ബീറ്റ്റൂട്ട് ഇടാം.
ഇനി ഗ്യാസ് ഓൺ ചെയ്യുക. ശേഷം ഉപ്പും കറിവേപ്പില ചേർത്ത് കൊടുക്കുക. അവസാനം കടുകും ഉലുവയും പൊടിച്ചത് ചേർക്കുക.
ഇനി കുറച്ച് നാരങ്ങ നീര് കൂടി ചേർത്ത് കൊടുത്താൽ ബീറ്റ്റൂട്ട് അച്ചാർ റെഡി. ശുഭാസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ സ്വാദിഷ്ടമായ റെസിപ്പി പോസ്റ്റ് ചെയ്തത്.