15 November 2026
Sumeesh T Unneen
Photo Credit: Unsplash
രാവിലെയുള്ള സാധാരണ കാപ്പി കുടിച്ച് മടുത്തോ? എങ്കിൽ ദിവസേനയുള്ള തിരക്കുകൾക്കിടയിലും ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജം നൽകുന്ന ഒരു കിടിലൻ ഹെൽത്തി കോഫി സ്മൂത്തി പരീക്ഷിച്ചാലോ?
കാപ്പിപ്പൊടിയും പഴവും പ്രധാന ചേരുവകളായി ഉപയോഗിച്ച് തയ്യാറാക്കുന്ന ആരോഗ്യകരമായ ഒരു പാനീയമാണിത്
ഇതിലടങ്ങിയിട്ടുള്ള പഴം, ബദാം, കൊക്കോ പൗഡർ എന്നിവയിലൂടെ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, ഫൈബർ എന്നിവ ലഭിക്കുന്നു
കാപ്പിപ്പൊടി, പഴം, പാൽ, ബദാം ബട്ടർ (അല്ലെങ്കിൽ നന്നായി അരച്ച ബദാം), മധുരത്തിന് തേൻ അല്ലെങ്കിൽ സ്റ്റീവിയ, ഐസ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ
ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് ഇളക്കി തണുക്കാൻ മാറ്റിവെക്കാം. എസ്‌പ്രസ്സോയ്ക്ക് പകരം ഇൻസ്റ്റൻ്റ് കോഫി പൗഡറും ഉപയോഗിക്കാം
മിക്സിയുടെ ജാറിലേക്ക് തണുത്ത കാപ്പി, പഴം, തേൻ, ബദാം ബട്ടർ, ഒന്നേകാൽ കപ്പ് പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക
എല്ലാം യോജിച്ച ശേഷം ആവശ്യത്തിന് ഐസ് കൂടി ചേർത്ത് കട്ടിയുള്ള രൂപത്തിലാകുന്നതുവരെ വീണ്ടും മൃദുവായി ബ്ലെൻഡ് ചെയ്തെടുക്കാം. കൂടുതൽ ക്രീമിയാകാൻ തണുപ്പിച്ച പഴം ഉപയോഗിക്കാവുന്നതാണ്
തയ്യാറായ കോഫി സ്മൂത്തി ഗ്ലാസുകളിലേക്ക് മാറ്റാം. ഇതിന് മുകളിലായി അല്പം കൊക്കോ പൗഡർ വിതറി അലങ്കരിക്ക് കുടിക്കാവുന്നതാണ്. അതിഥികളെ സൽക്കരിക്കാനും ഈ സ്മൂത്തി തയ്യാറാക്കാം