11 November 2026
Sumeesh T Unneen
Photo Credit: Unsplash
ജിമ്മിൽ പോകുന്നതിന് മുൻപ് ഊർജ്ജം ലഭിക്കാനും ക്ഷീണമകറ്റാനും കുടിക്കാൻ പറ്റിയ മികച്ച പാനീയമാണ് ക്യാരറ്റ്-പൈനാപ്പിൾ ജിഞ്ചർ സ്മൂത്തി. വെറും അഞ്ച് മിനിറ്റിൽ ഇത് വീട്ടിൽ തയ്യാറാക്കാം
ക്യാരറ്റും പൈനാപ്പിളും ഇഞ്ചിയും പ്രധാന ചേരുവകളായ ഈ സ്മൂത്തിയിൽ ശരീരത്തിനാവശ്യമായ നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്
2 കപ്പ് ക്യാരറ്റ് ജ്യൂസ്, 4 കപ്പ് പൈനാപ്പിൾ കഷ്ണങ്ങൾ, 4 വാഴപ്പഴം, 3 കപ്പ് പാൽ, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി, 2 ടേബിൾസ്പൂൺ നാരങ്ങാനീര്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവയാണ് ആവശ്യം.
ക്യാരറ്റിൻ്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. സാധാരണ മിക്സിയാണെങ്കിൽ ക്യാരറ്റ് എളുപ്പത്തിൽ അരയാൻ തിളച്ച വെള്ളത്തിലിട്ട് ചെറുതായി മൃദുവാക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്
സാധാരണ മിക്സിയിൽ ക്യാരറ്റ് അരയ്ക്കുമ്പോൾ അല്പം കൂടുതൽ വെള്ളം ചേർക്കാൻ ശ്രദ്ധിക്കുക. പച്ച വെള്ളത്തിന് പകരം കരിക്കിൻ വെള്ളം ഉപയോഗിച്ചാൽ സ്മൂത്തി കൂടുതൽ രുചികരമാകും
വലിയ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മാറ്റിവെച്ച ചേരുവകളെല്ലാം ഒന്നിച്ചു ചേർക്കുക. എല്ലാം തമ്മിൽ നന്നായി യോജിക്കുന്നത് വരെ ഉയർന്ന വേഗതയിൽ മിക്സിയിൽ അടിച്ചെടുക്കണം
ന്നായി അരച്ചെടുത്ത ശേഷം സ്മൂത്തിയുടെ രുചി നോക്കുക. ആവശ്യമെങ്കിൽ അല്പം കൂടി ചെറുനാരങ്ങാനീരോ ഇഞ്ചിയോ ചേർത്ത് ഗ്ലാസുകളിലേക്ക് പകർത്തി ഉടൻ തന്നെ കുടിക്കാം
ബാക്കി വരുന്ന സ്മൂത്തി ഐസ് ക്യൂബ് ട്രേയിലേക്ക് ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളപ്പോൾ ഈ ഐസ് ക്യൂബുകൾ എടുത്ത് വീണ്ടും മിക്സിയിലിട്ട് അടിച്ചെടുത്ത് ഉപയോഗിക്കാം