10 November 2026

Sumeesh T Unneen

പ്രോട്ടീൻ ഷേക്ക് വെറൈറ്റിയാക്കാം; ഹൈ-പ്രോട്ടീൻ സ്ട്രോബെറി സ്മൂത്തി ഇതാ!

Photo Credit: Unsplash

ശരീരഭാരം കുറയ്ക്കാനും മസിൽ വളർത്താനും ജിമ്മിൽ പോകുന്നവർ സ്ഥിരമായി കുടിക്കുന്ന ഒന്നാണ് പ്രോട്ടീൻ ഷേക്കുകൾ. എന്നാൽ എന്നും ഒരേ രുചിയിലുള്ള ഷേക്ക് കുടിക്കുന്നത് പെട്ടെന്ന് മടുപ്പുണ്ടാക്കും

ഒരേ പ്രോട്ടീൻ ഷേക്ക് മടുത്തോ?

പതിവ് പ്രോട്ടീൻ ഷേക്കുകൾക്ക് പകരമായി പരീക്ഷിക്കാൻ കഴിയുന്ന വളരെ വ്യത്യസ്തവും രുചികരവുമായ ഒരു പാനീയമാണ് സ്ട്രോബെറി ചീസ് കേക്ക് പ്രോട്ടീൻ സ്മൂത്തി

ഇതാ സ്ട്രോബെറി സ്മൂത്തി

പേരുപോലെ ഇതിൽ യഥാർത്ഥ ചീസ് കേക്ക് ഉപയോഗിക്കുന്നില്ല. എല്ലാ ചേരുവകളും ചേർത്തടിക്കുമ്പോൾ സ്മൂത്തിക്ക് ചീസ് കേക്കിന് സമാനമായ ടെക്സ്ചർ ലഭിക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്

രുചിയിൽ ചീസ് കേക്ക്

ഒരു ഗ്ലാസ് സ്മൂത്തി കുടിക്കുമ്പോൾ തന്നെ 15 ഗ്രാം പ്രോട്ടീൻ ശരീരത്തിന് ലഭിക്കും. കശുവണ്ടിയും ഈന്തപ്പഴവും അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് വയറുനിറഞ്ഞ തോന്നലുണ്ടാക്കാനും ഇത് സഹായിക്കും

ഗുണങ്ങൾ ഏറെ

400 ഗ്രാം സ്ട്രോബെറി, 2 ടേബിൾസ്പൂൺ കശുവണ്ടി, കുരു കളഞ്ഞ 4 ഈന്തപ്പഴം, അര ലിറ്റർ പാൽ, ഒരു സ്കൂപ്പ് പ്രോട്ടീൻ പൗഡർ എന്നിവയാണ് ഇത് തയ്യാറാക്കാൻ പ്രധാനമായും വേണ്ടത്

ആവശ്യമായ ചേരുവകൾ

മിക്സിയുടെ ജാറിലേക്ക് സ്ട്രോബെറി, കശുവണ്ടി, ഈന്തപ്പഴം, പാൽ, പ്രോട്ടീൻ പൗഡർ എന്നിവ ഒന്നിച്ച് ചേർക്കുക. എല്ലാ ചേരുവകളും നന്നായി അരഞ്ഞ് യോജിക്കുന്നത് വരെ മിക്സിയിൽ അടിച്ചെടുക്കണം

തയ്യാറാക്കുന്ന വിധം

സ്മൂത്തിക്ക് കുറച്ചുകൂടി കട്ടി ലഭിക്കാൻ തണുപ്പിച്ച പാലോ അല്ലെങ്കിൽ ഫ്രീസറിൽ വെച്ച് നന്നായി തണുപ്പിച്ചെടുത്ത സ്ട്രോബെറിയോ ഉപയോഗിക്കാവുന്നതാണ്

കൂടുതൽ കട്ടി ലഭിക്കാൻ

ബാക്കിവരുന്ന സ്മൂത്തി ഐസ് ക്യൂബ് ട്രേയിലാക്കി ഫ്രീസറിൽ വെച്ച് സൂക്ഷിക്കാം. പിറ്റേ ദിവസം ഈ ക്യൂബുകൾ എടുത്ത് മിക്സിയിലടിച്ച് വീണ്ടും സ്മൂത്തിയാക്കി കുടിക്കാവുന്നതാണ്

ബാക്കി വന്നാൽ എന്തുചെയ്യും?