12 November 2026
Sumeesh T Unneen
Photo Credit: Unsplash
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് വെള്ള കടല പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ വെള്ള കടല നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും
വെള്ള കടലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ഫൈബറും വയറുനിറഞ്ഞ തോന്നൽ ഉണ്ടാകുകയും ഇടവിട്ടുള്ള വിശപ്പ് കുറയുകയും ചെയ്യും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും
മാംസാഹാരം കഴിക്കാത്തവർക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാനുള്ള മികച്ച വഴിയാണ് വെള്ള കടല. ഇതിൽ പ്ലാൻ്റ് ബേസ്ഡ് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പേശികളുടെ ബലം കൂട്ടാൻ ഇത് ഏറെ നല്ലതാണ്
വിശപ്പ് കുറയ്ക്കാനും കൂടുതൽ ഊർജ്ജം നൽകാനും ഈ ഭക്ഷണത്തിന് കഴിയും. വെള്ള കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ വെള്ള കടല സഹായിക്കും. ഇതിലെ ഫൈബർ കാർബോഹൈഡ്രേറ്റിൻ്റെ ആഗിരണം പതുക്കെയാക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാം
വെള്ള കടലയിലുള്ള ഫൈബർ വയറ്റിലെ നല്ല ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയ എളുപ്പമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും
മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമുള്ള വെള്ള കടല രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായികും. ഇതിലെ നാരുകൾ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറച്ച് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുകയും ചെയ്യും
വെള്ള കടലയിൽ അയണും ഫോളേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കാനും വിളർച്ച തടയാനും ഏറെ ഗുണകരമാണ്