24 November 2026

SHIJI MK

കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം

Image Credit: Getty Images

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. തുടക്കത്തില്‍ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാല്‍ പലരും ഈ രോഗാവസ്ഥ തിരിച്ചറിയാറില്ല.

കരള്‍

ചില ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ണുകളിലും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളിലും പ്രകടമാകാം. കണ്ണുകളിലെ ചില മാറ്റങ്ങള്‍ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്കും വിരല്‍ചൂണ്ടാം. ശ്രദ്ധിക്കേണ്ട അഞ്ച് ലക്ഷണങ്ങള്‍ അറിയാം.

എന്നാല്‍

കണ്ണിന്റെ വെള്ളഭാഗത്ത് മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. രക്തത്തില്‍ ബിലിറൂബിന്‍ എന്ന പദാര്‍ഥം അമിതമായി അടിഞ്ഞുകൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.

മഞ്ഞനിറം

കണ്ണുകള്‍ ഇടയ്ക്കിടെ വരളുക, ചൊറിച്ചില്‍ അനുഭവപ്പെടുക, ചുവന്നുനില്‍ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലരില്‍ ഉണ്ടാകാം. കണ്ണുകളുടെ വരള്‍ച്ചയ്ക്ക് പല കാരണങ്ങളുണ്ടെന്നും മനസിലാക്കൂ.

വരള്‍ച്ച

മതിയായ ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് നിറം മാറുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായ ക്ഷീണവും ഉറക്കക്കുറവും ഉള്‍പ്പെടെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം.

കറുപ്പ് നിറം

കണ്ണുകള്‍ക്ക് താഴെയോ ചുറ്റുമോ അസാധാരണമായ വീക്കം അനുഭവപ്പെടുന്നത് ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കാം. ഉറക്കക്കുറവ്, അലര്‍ജി, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം.

വീക്കം

കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നതും അവഗണിക്കരുതാത്ത പ്രശ്‌നമാണ്. പ്രത്യേകിച്ച് പ്രമേഹം, അമിതവണ്ണം, ഉപാപചയ പ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍ എന്നിവയുള്ളവരില്‍ ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതലാണ്.

കാഴ്ച മങ്ങുക

ആദ്യഘട്ടങ്ങളില്‍ ഫാറ്റി ലിവര്‍ സാധാരണയായി പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പലരും പതിവ് ആരോഗ്യപരിശോധനകള്‍ക്കിടയിലാണ് രോഗാവസ്ഥ തിരിച്ചറിയുന്നത്.

ഇവ