24 November 2026
Nithya V
Image Credit:: Unsplash
ഊണിനൊപ്പം ഉണക്കമീനും ചമ്മന്തിയും മോരും ചേരുന്നത് എന്നും പ്രത്യേക രുചിയാണ്. ഇത്തവണ ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ..
ഉണക്ക മീൻ ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകി അല്പസമയം വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ശേഷം വെള്ളം കളഞ്ഞ് അരിച്ചെടുത്ത്, ഒട്ടും വെള്ളമില്ലാതെ മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിക്കുക.
ചൂടായ ശേഷം മീൻ കഷ്ണങ്ങൾ വറുത്തെടുക്കുക. അതേ എണ്ണയിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വറുക്കുക.
കറിവേപ്പില കൂടി ചേർത്ത് വറുത്ത് മാറ്റി വയ്ക്കുക. ആവശ്യമെങ്കിൽ കുറച്ചുകൂടി എണ്ണ ഒഴിച്ച് ചൂടാക്കി കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക.
തീ കുറച്ച ശേഷം എരിവിനനുസരിച്ച് കാശ്മീരി മുളകുപൊടി ചേർത്തിളക്കുക. അടുപ്പണച്ച് ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ചേർക്കാം.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില മിശ്രിതവും ചേർക്കുക. കുറച്ച് വിനാഗിരി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
തണുത്ത ശേഷം ഈർപ്പമില്ലാത്തതും വൃത്തിയുള്ളതുമായ പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം. രുചികരമായ ഉണക്കമീൻ അച്ചാർ തയ്യാർ!