23 NOV 2026

NEETHU VIJAYAN

ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ

Image Courtesy: Unsplash

ചർമ്മത്തിന്റെ നിറത്തേക്കാൾ പ്രധാനം അതിന്റെ ആരോഗ്യവും തിളക്കവുമാണ്. അമിതമായ ഫെയർനെസ് ക്രീമുകളുടെ ഉപയോഗം ആ​രോ​ഗ്യത്തിന് ​ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

ഫെയർനെസ് ക്രീം

പെട്ടെന്ന് നിറം വയ്ക്കാനായി ഉപയോഗിക്കുന്ന പല ക്രീമുകളിലും ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ ദുർബലപ്പെടുത്തുന്ന ഘടകങ്ങൾ ഉണ്ടാകാം. ഇത് ചർമ്മം വരണ്ടുപോകാൻ കാരണമാകും.

ക്രീമുകൾ

അതുപോലെ തന്നെ നമ്മുടെ തെറ്റായ ദിനചര്യകളും ചർമ്മത്തെ വേഗത്തിൽ പ്രായമായതായി തോന്നിപ്പിക്കാൻ കാരണമാകും. അതിനാൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഭക്ഷണങ്ങൾ

എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

എണ്ണയിൽ പൊരിച്ചത്

ചർമ്മത്തിൻറെ ആരോഗ്യത്തിനായി പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. ഇത് ചർമ്മത്തിന് തിളക്കം നൽകും.

പഞ്ചസാര

എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചർമ്മത്തിൻറെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിനാൽ ഇവയും ഡയറ്റിൽ നിന്നും ഒഴിവാക്കുക.

എരുവേറിയ ഭക്ഷണങ്ങൾ

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങൾ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചർമ്മത്തിന് ഒട്ടും നല്ലതല്ല.

പ്രോസസിഡ്

റെഡ് മീറ്റിൻറെ അമിത ഉപയോഗവും കൊളാജൻ ഉൽപാദത്തെ കുറയ്ക്കുകയും മുഖത്ത് ചുളിവുകൾ വരുത്തുകയും ചെയ്യും. കഫീനിൻറെ അമിത ഉപയോഗവും നന്നല്ല.

റെഡ് മീറ്റ്