18 NOV 2026
NEETHU VIJAYAN
Image Courtesy: Unsplash
രാവിലെ വെറുംവയറ്റിൽ നെല്ലിക്ക വെള്ളത്തിലിട്ട് തിളപ്പിച്ചോ അല്ലെങ്കിൽ നെല്ലിക്ക ജ്യൂസോ കുടിക്കുന്നത് ശീലമാക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും.
ദിവസവും രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
നെല്ലിക്കയിലുള്ള വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നൽകുന്നു. അണുബാധകൾ, ജലദോഷം, ചുമ തുടങ്ങിയ ചെറിയ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കും.
ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ നെല്ലിക്ക വെള്ളം മികച്ചതാണ്. ഇതില അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും, ഗ്യാസ് ഇല്ലാതാക്കാനും സഹായിക്കും.
ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ നെല്ലിക്ക വെള്ളം സഹായിക്കും. ഇത് അനാവശ്യമായ കൊഴുപ്പ് എരിച്ചു കളയാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും നല്ലതാണ്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ നെല്ലിക്ക ജ്യൂസ് ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും മുഖക്കുരു തടയാനും സഹായിക്കുന്നു.
കൂടാതെ മുടി കൊഴിച്ചിൽ തടയാനും, മുടി വേരുകളിൽ നിന്ന് ബലമുള്ളതാക്കാനും, അകാല നര അകറ്റാനും നെല്ലിക്ക ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.
ശരീരത്തെ അകത്തുനിന്ന് ശുദ്ധീകരിക്കാൻ രാവിലെ നെല്ലിക്ക വെള്ളം കുടിക്കുന്നത് സഹായിക്കും. കരളിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഉത്തമം.