10 August 2026

Jayadevan A M

ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം

Image Courtesy: Getty Images

വ്യക്തിശുചിത്വത്തിന്റെ ഭാഗമായി നാം നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കാറുണ്ട്. എന്നാല്‍ നഖങ്ങളിലെ മാറ്റം നിരീക്ഷിച്ചാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താം

നഖം

അനസ്തെസിയോളജിയിലും ഇന്റർവെൻഷണൽ പെയിൻ മെഡിസിനിലും വിദഗ്ദ്ധനായ ഡോ. കുനാൽ സൂദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിവരങ്ങള്‍ (5 സൂചനകള്‍) പരിശോധിക്കാം

ശ്രദ്ധിക്കാം

സ്പൂണിന്റെ ആകൃതിയിലുള്ള നഖങ്ങൾ ദീർഘകാലമായി നിലനിൽക്കുന്ന ഇരുമ്പിന്റെ കുറവുമായി ബന്ധപ്പെട്ടതാകാമെന്ന് അദ്ദേഹം പറഞ്ഞു

സ്പൂൺ ആകൃതി

നഖങ്ങളിൽ കാണപ്പെടുന്ന ചെറിയ വെളുത്ത പാടുകൾ ചിലപ്പോള്‍ കാൽസ്യത്തിന്റെയോ സിങ്കിന്റെയോ കുറവ് മൂലമാകാമെന്ന് ഡോ. കുനാൽ സൂദ്  പറഞ്ഞു

വെളുത്ത പാടുകൾ

കറുത്ത വരകൾ ഉടനടി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ചിലപ്പോള്‍ ഇത് 'നെയില്‍ മെലനോമ'യുടെ ലക്ഷണമാകാമെന്നും ഡോ. കുനാൽ സൂദ്

കറുത്ത വരകൾ

നഖങ്ങൾ കട്ടിയുള്ളതും മഞ്ഞ നിറത്തിലുള്ളതുമാകുന്നത് ഫംഗസ് ഇന്‍ഫക്ഷന്‍ മൂലമാകാം. പരിശോധനയിലൂടെ മാത്രമേ ഇത് ഉറപ്പിക്കാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കട്ടിയുള്ള മഞ്ഞ നഖങ്ങൾ

വിരൽത്തുമ്പുകൾ വലുതാവുകയും നഖങ്ങൾക്ക് വളവ് കൂടുകയും ചെയ്യുന്ന അവസ്ഥയാണ് ക്ലബിങ്‌. പുതിയതായി ഉണ്ടാകുന്ന ക്ലബിങ്‌ പല രോഗങ്ങളുമായി ബന്ധപ്പെട്ടതാകാമെന്നും കുനാൽ സൂദ്

ക്ലബിങ്‌

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ആരോഗ്യപ്രശ്‌നം മൂലമാണെന്ന് കരുതരുത്. അത് മറ്റ് കാരണങ്ങളാലും സംഭവിക്കാം. ഉടന്‍ ചികിത്സ തേടുക

നിരാകരണം