05 August 2026
SHIJI MK
Image Credit: Getty Images
സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളോടാണ് ആളുകള്‍ക്ക് എന്നും പ്രിയം. അതിനാല്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നതാകട്ടെ പോസ്റ്റ് ഓഫീസ് പദ്ധതികളെയും.
നിശ്ചിത കാലത്തേക്കുള്ള നിക്ഷേപത്തിന് നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസിന്റെ കിസാന്‍ വികാസ് പത്ര പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. സ്ഥിരമായ പലിശയും ലഭിക്കും.
7.5 ശതമാനം പലിശയാണ് പ്രതിവര്‍ഷം ഈ പദ്ധതി നല്‍കുന്നത്. 115 മാസമാണ് നിക്ഷേപ കാലയളവ്. ഇതിനുള്ളില്‍ നിങ്ങളുടെ പണം ഇരട്ടിയായി വളരും.
1 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിക്കുകയാണെങ്കില്‍ പലിശ നിരക്ക് കൂടി ചേര്‍ക്കുമ്പോള്‍ ഏകദേശം 2 ലക്ഷം രൂപയോളം ലഭിക്കും. പലിശ നിരക്ക് മാറിയാല്‍ കൂടുതല്‍ ലാഭം നേടാം.
1 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിക്കുകയാണെങ്കില്‍ പലിശ നിരക്ക് കൂടി ചേര്‍ക്കുമ്പോള്‍ ഏകദേശം 2 ലക്ഷം രൂപയോളം ലഭിക്കും. പലിശ നിരക്ക് മാറിയാല്‍ കൂടുതല്‍ ലാഭം നേടാം.
ഒരാള്‍ക്ക് ഒറ്റയ്ക്ക് നിക്ഷേപം നടത്താന്‍ അനുയോജ്യമായ പദ്ധതിയാണ് ഇത്. പോസ്റ്റ് ഓഫീസിന്റെ വ്യക്തിഗത നിക്ഷേപ പദ്ധതികളില്‍ പ്രധാനി എന്ന് പറയാം.
കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപ പദ്ധതി ആയതിനാല്‍ അപകട സാധ്യയില്ലാതെ നിക്ഷേപം നടത്താനുള്ള അവസരം ലഭിക്കുന്നു. നികുതി ആനുകൂല്യങ്ങളും ലഭിക്കാനിടയുണ്ട്.
ഈ പദ്ധതിയില്‍ നിങ്ങളുടെ നിക്ഷേപത്തിന് ആരെയെങ്കിലും നോമിനിയാക്കി വെക്കാനുള്ള സൗകര്യവുമുണ്ട്. പരമാവധി നാല് ആളുകളെ നോമിനേറ്റ് ചെയ്യാം.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പും നിങ്ങളുടെ പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നിബന്ധനകള്‍ക്ക് ബാധകമായി മാത്രമേ പണം തിരികെ ലഭിക്കുകയുള്ളൂ.