5 August 2026
Nithya V
Photo Credit: Getty Images
നമ്മുടെ വീട്ടിലും പറമ്പിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. ആരോഗ്യത്തിന് ഇവ ഏറെ ഗുണകരമാണ്.
പച്ചപ്പപ്പായ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാടൻ പപ്പായ അച്ചാർ റെസിപ്പി അറിഞ്ഞാലോ...
പച്ചപ്പപ്പായ, വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, അച്ചാർ പൊടി, വിനാഗിരി, ഉപ്പ്
പപ്പായയുടെ തൊലിയും കുരുവും പൂർണ്ണമായി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക.
വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ പൊട്ടിക്കുക. അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.
പച്ചമണം മാറുന്നത് വരെ വഴറ്റുക. കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, അച്ചാർ പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ മൂപ്പിച്ചെടുക്കുക.
അരിഞ്ഞു വെച്ച പച്ചപ്പപ്പായ കഷണങ്ങളും ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
നന്നായി തണുത്ത ശേഷം ഭരണിയിലോ ഗ്ലാസ് ജാറിലോ അടച്ചു വെക്കുക. ആവശ്യമനുസരിച്ച് എടുത്തുപയോഗിക്കാം.