29 November 2026

SHIJI MK

ഇന്ത്യൻ വിദ്യാർഥികൾ- ക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ

Image Credit: PTI

വിദേശത്ത് ഉപരിപഠനം നടത്തുക എന്നത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്നമാണ്. എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഉയര്‍ന്ന പഠനച്ചെലവ് പലര്‍ക്കും വെല്ലുവിളിയാകാറുണ്ട്.

ഉപരിപഠനം

ട്യൂഷന്‍ ഫീസ് മാത്രമല്ല, താമസം, ഭക്ഷണം, യാത്ര, മറ്റ് ജീവിതച്ചെലവുകള്‍ എന്നിവയും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

പണം

താരതമ്യേന കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന രാജ്യങ്ങളുമുണ്ട്. 2027ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിഗണിക്കാവുന്ന ആറ് രാജ്യങ്ങള്‍ നോക്കാം.

രാജ്യങ്ങള്‍

ജര്‍മനിയിലെ നിരവധി പൊതുസര്‍വകലാശാലകളില്‍ ട്യൂഷന്‍ ഫീസില്ലാതെ പഠിക്കാം. എന്നാല്‍ ചില കോഴ്‌സുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഫീസും സെമസ്റ്റര്‍ ചാര്‍ജുകളും ബാധകമാണ്.

ജര്‍മനി

ബിസിനസ്, എന്‍ജിനീയറിങ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍, കല തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സില്‍ നിരവധി പഠനസാധ്യതകളുണ്ട്. ചാര്‍പാക്, ഈഫല്‍ തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിഗണിക്കാം.

ഫ്രാന്‍സ്

ബിസിനസ്, എന്‍ജിനീയറിങ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍, കല തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സില്‍ നിരവധി പഠനസാധ്യതകളുണ്ട്. ചാര്‍പാക്, ഈഫല്‍ തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിഗണിക്കാം.

ഫ്രാന്‍സ്

കുറഞ്ഞ ജീവിതച്ചെലവില്‍ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മലേഷ്യ പരിഗണിക്കാവുന്ന രാജ്യമാണ്. അന്താരാഷ്ട്ര സര്‍വകലാശാലകളുടെ ക്യാമ്പസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മലേഷ്യ

ഇന്ത്യയോട് അടുത്തുനില്‍ക്കുന്ന വിദേശപഠന കേന്ദ്രമാണ് യുഎഇ. അന്താരാഷ്ട്ര സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

യുഎഇ

താരതമ്യേന കുറഞ്ഞ ചെലവില്‍ യൂറോപ്യന്‍ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോളണ്ട് നല്ലൊരു സാധ്യതയാണ്. ഇംഗ്ലീഷിലുള്ള നിരവധി കോഴ്‌സുകളും ഇവിടെയുണ്ട്.

പോളണ്ട്

മെഡിസിന്‍, എന്‍ജിനീയറിങ്, കൃഷി, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഹംഗറിയില്‍ പഠനസാധ്യതകളുണ്ട്. സ്‌റ്റൈപെന്‍ഡിയം ഹംഗറിക്കം സ്‌കോളര്‍ഷിപ്പും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താം.

ഹംഗറി