26 November 2026

Nithya V

തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും

Image Credit:: Getty Images

കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ, എളുപ്പത്തിൽ പോഷകഗുണങ്ങൾ നിറഞ്ഞ തക്കാളി ജാം തയ്യാറാക്കിയാലോ...

തക്കാളി ജാം

തക്കാളി നന്നായി കഴുകി വൃത്തിയാക്കി വലിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിൽ അരച്ചെടുക്കുക.

അരച്ചെടുക്കുക

കുരുവും തൊലിയും മാറ്റി മിനുസമുള്ള പരുവത്തിലാക്കാൻ ആവശ്യമെങ്കിൽ അരിപ്പയിലൂടെ അരിച്ചെടുക്കാം.

അരിച്ചെടുക്കാം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ തക്കാളി അരച്ചത്, പഞ്ചസാര, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചി നീര് എന്നിവ ചേർത്ത് തിളപ്പിച്ച് കുറുക്കുക.

കുറുക്കുക

കുറുകി തുടങ്ങുമ്പോൾ നാരങ്ങാനീരും, 3 ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി വെച്ചിരിക്കുന്ന കോൺഫ്ലോറും ചേർക്കാം.

നാരങ്ങനീര്

നന്നായി ഇളക്കുക. ജാം പാത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.

ജാം

നന്നായി ചൂടാറിയതിനു ശേഷം വായു കടക്കാത്ത കുപ്പിയിലോ പാത്രത്തിലോ അടച്ചു സൂക്ഷിക്കാം.

പാത്രത്തിൽ..

ഇത് പുറത്ത് ഒരാഴ്ച വരെയും ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടു മാസം വരെയും കേടുകൂടാതെ ഇരിക്കുന്നതാണ്.

സൂക്ഷിക്കാം