10 November 2026
Jayadevan A M
Image Courtesy: Getty Images
മിക്കവര്‍ക്കും ഏമ്പക്കം വരാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇത് വളരെ രൂക്ഷമാകും. ഏമ്പക്കം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം
ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുക എന്നതാണ് ഒരു മാര്‍ഗം. തിടുക്കത്തില്‍ കഴിക്കുന്നത് ഏമ്പക്കത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. സോഡ, കോള തുടങ്ങിയ എയറേറ്റഡ് ഡ്രിങ്ക്‌സ് ഏമ്പക്ക സാധ്യത വര്‍ധിപ്പിക്കുന്നു
ച്യൂയിംഗം ചവയ്ക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അത് നിര്‍ത്തുക. ച്യൂയിംഗം ചവയ്ക്കുമ്പോഴും മിഠായികള്‍ നുണയുമ്പോഴും കൂടുതല്‍ വായു ഉള്ളില്‍ പോകാന്‍ സാധ്യത
പുകവലി പാടില്ല. പുകവലിക്കുമ്പോള്‍ കൂടുതല്‍ വായു ഉള്ളിലേക്ക് പോകുന്നത് ദഹനവ്യവസ്ഥയെ ബാധിക്കുന്നു. ഏമ്പക്ക സാധ്യത വര്‍ധിപ്പിക്കുന്നു
ഏമ്പക്കത്തിന് കാരണമാകുന്ന ഗ്യാസ്‌ട്രോ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചിചായ കുടിക്കുക
ജീരകവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജീരകവെള്ളം കുടിക്കുന്നത് ഏമ്പക്കം കുറയ്ക്കാന്‍ സഹായിക്കും
ആരോഗ്യ വിദഗ്ധരുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ മാര്‍ഗനിര്‍ദ്ദേശം തേടിയതിന് ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക