08 November 2026
SHIJI MK
Image Credit: Getty Images
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ പല മാതാപിതാക്കളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പച്ചക്കറികള്‍ കഴിപ്പിക്കുക എന്നത്. കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര തുടങ്ങിയ പോഷകസമൃദ്ധമായ പച്ചക്കറികള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല.
ഭക്ഷണത്തിന്റെ നിറത്തിലും രൂപത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍താല്‍പര്യത്തോടെ കഴിക്കാനാകും. ഇതിനായി പരീക്ഷിക്കാവുന്ന ഒന്നാണ് മൂന്ന് നിറങ്ങളിലുള്ള വെജിറ്റബിള്‍ ഇഡ്ഡലി.
ഇഡ്ഡലി മാവ് 3 കപ്പ്, കാരറ്റ് 1 ചെറുത്, ബീറ്റ്‌റൂട്ട് കാല്‍ മുതല്‍ അര വരെ, ചീര ഒരു ചെറിയ പിടി, ഉപ്പ് ആവശ്യത്തിന്, ഇഡ്ഡലി തട്ടില്‍ പുരട്ടാന്‍ അല്‍പം എണ്ണയോ നെയ്യോ.
കാരറ്റ് കഴുകി തൊലി കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കി വേവിക്കുക. തണുത്തുകഴിഞ്ഞാല്‍ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കാം. ഈ പേസ്റ്റ് ഒരു കപ്പ് ഇഡ്ഡലി മാവില്‍ ചേര്‍ത്ത് യോജിപ്പിക്കുക.
ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളാക്കി വേവിച്ചശേഷം അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഈ പേസ്റ്റ് ഒരു കപ്പ് ഇഡ്ഡലി മാവില്‍ ചേര്‍ത്ത് നന്നായി കലര്‍ത്താം.
ചീര നന്നായി കഴുകി അല്‍പസമയം മാത്രം വേവിക്കുക. തണുത്തശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇത് ഒരു കപ്പ് ഇഡ്ഡലി മാവില്‍ ചേര്‍ത്ത് യോജിപ്പിക്കുക.
ഇഡ്ഡലി തട്ടില്‍ സാധാരണ മാവ് ഒഴിച്ചശേഷം ചോളമണികള്‍ അരികുകളില്‍ പൂവിന്റെ ഇതളുകള്‍ പോലെ നിരത്താം. ആവിയില്‍ വേവിച്ചെടുക്കുമ്പോള്‍ സൂര്യകാന്തിപ്പൂവിന്റെ രൂപത്തിലുള്ള ഇഡ്ഡലി ലഭിക്കും.
ഇഡ്ഡലി മാവ് തട്ടില്‍ ഒഴിച്ചശേഷം ഉണക്കമുന്തിരി ഉപയോഗിച്ച് കണ്ണ്, മൂക്ക്, ചെവി എന്നിവയുടെ രൂപം നല്‍കാം. ആവിയില്‍ വേവിച്ചെടുക്കുമ്പോള്‍ കരടിയുടെ മുഖം പോലെയുള്ള ഇഡ്ഡലി തയാറാകും.
ഇഡ്ഡലി തട്ടില്‍ അല്‍പം എണ്ണയോ നെയ്യോ പുരട്ടുക. തയ്യാറാക്കിയ മൂന്ന് നിറത്തിലുള്ള മാവുകള്‍ പ്രത്യേകം കുഴികളില്‍ ഒഴിക്കാം. ഇഡ്ഡലി ചെറുതോ വലുതോ ആണെന്നതനുസരിച്ച് ഏകദേശം 10 മുതല്‍ 15 മിനിറ്റ് വരെ ആവിയില്‍ വേവിക്കുക.