8 November 2026
Sumeesh T Unneen
Photo Credit: Unsplash
ചോറിന് പകരമായി കഴിക്കാവുന്ന മികച്ചൊരു വിഭവമാണ് കോളിഫ്ലവർ ചിക്കൻ റൈസ്. ഉച്ചഭക്ഷണമായോ അത്താഴമായോ ഇത് പരീക്ഷിക്കാവുന്നതാണ്
സോസുകളൊന്നും ഉപയോഗിക്കുന്നില്ല. പ്രോട്ടീൻ ഉറപ്പാക്കുന്നതിനായി ചിക്കനും മുട്ടയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഞ്ചിയും വെളുത്തുള്ളിയുമാണ് ഇതിന് പ്രധാനമായും സ്വാദ് നൽകുന്നത്
600 ഗ്രാം കോളിഫ്ലവർ, അഞ്ച് ടേബിൾ സ്പൂൺ വീതം ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും, അര കിലോ ഗ്രിൽ ചെയ്ത ചിക്കൻ ഉള്ളിത്തണ്ട്, കാൽ കപ്പ് ആപ്പിൾ സിഡെർ വിനെഗർ, ആവശ്യത്തിന് വെളിച്ചെണ്ണയും ഉപ്പും.
കോളിഫ്ലവർ ചോറിൻ്റെ പരുവത്തിൽ തീരെ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കണം. മിക്സിയിലോ ഫുഡ് പ്രോസസറിലോ ഇട്ട് അടിച്ചെടുത്താലും മതി. ഇഞ്ചിയും വെളുത്തുള്ളിയും തീരെ ചെറുതായി അരിഞ്ഞുവെക്കുക
ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ആദ്യം ഇഞ്ചി ചേർത്ത് വഴറ്റുക. ഇഞ്ചി മൂത്തുവരുമ്പോൾ വെളുത്തുള്ളി കൂടി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ നന്നായി ഇളക്കുക
ചട്ടിയിലേക്ക് ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കോളിഫ്ലവർ ചേർത്ത് നന്നായി ഇളക്കുക. ഉയർന്ന തീയിൽ ഏഴ് മുതൽ എട്ട് മിനിറ്റ് വരെ ഇത് വേവിക്കണം
കോളീഫ്ലവർ വെന്ത് പാകമാകുമ്പോൾ തീ ഓഫാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് അരിഞ്ഞ ഉള്ളിത്തണ്ട്, ആപ്പിൾ സിഡെർ വിനെഗർ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് ചൂടോടെ കഴിക്കാവുന്നതാണ്
കാർബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ ഈ വിഭവം ദീർഘനേരം വയറ് നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഡയറ്റ് പിന്തുടരുന്നവർക്ക് ചോറിന് പകരമായി ധൈര്യമായി കഴിക്കാം