27 November 2026

Jayadevan A M

ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്

Image Courtesy: Getty Images

സാമ്പിള്‍ ലാബ് പരിശോധനയില്‍ പ്രമുഖ ബ്രാന്‍ഡായ ബിസ്ലേരി പരാജയപ്പെട്ടതോടെ കുപ്പിവെള്ളങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌

കുപ്പിവെള്ളം 

വിപണിയില്‍ ലഭിക്കുന്ന കുടിവെള്ളം വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. 6 മാര്‍ഗങ്ങള്‍ ഇവിടെ നോക്കാം

തിരിച്ചറിയാം

കുപ്പിവെള്ളത്തിന്റെ ലേബലില്‍ എഫ്എസ്എസ്എഐ ലോഗോയും, 14 അക്ക ലൈസന്‍സ് നമ്പറും ഉണ്ടെന്ന് ഉറപ്പാക്കണം. FoSCoS പോർട്ടൽ വഴി ഈ നമ്പർ പരിശോധിക്കാവുന്നതാണ്

എഫ്എസ്എസ്എഐ ലൈസന്‍സ്‌

അടപ്പിന്റെ താഴെയുള്ള ടാംപര്‍ പ്രൂഫ് സീല്‍ പൊട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. അടപ്പ് അയഞ്ഞിരിക്കുകയോ, സീല്‍ ഇളകിയ നിലയിലോ ആണെങ്കില്‍ ആ  കുപ്പി വാങ്ങാതിരിക്കുക

സീല്‍ പരിശോധിക്കുക

പാക്കിങ് തീയതി, എക്‌സ്‌പൈറി ഡേറ്റ്, ബാച്ച് നമ്പര്‍ എന്നിവ വ്യക്തമാണോയെന്ന് പരിശോധിക്കുക. കാലാവധി കഴിഞ്ഞതോ, തീയതി മായ്ച്ചുകളഞ്ഞതോ ആയവ വാങ്ങരുത്‌

പാക്കിങ്‌ തീയതി

കടകളില്‍ കുപ്പിവെള്ളം സൂക്ഷിച്ചിരിക്കുന്ന രീതിയും ശ്രദ്ധിക്കാം. വൃത്തിഹീനമായ സാഹചര്യങ്ങളിലോ, അമിതമായ ചൂടിലോ വെച്ചിരിക്കുന്നത് വാങ്ങാതിരിക്കുക

സൂക്ഷിച്ചിരിക്കുന്ന രീതി

വെള്ളത്തിന് അസ്വഭാവിക നിറമാണെങ്കില്‍ വാങ്ങരുത്. കുടിക്കുമ്പോള്‍ അസാധാരണ രുചിയോ മണമോ അനുഭവപ്പെട്ടാല്‍ ഉപയോഗം നിര്‍ത്തുക

നിറവും രുചിയും

ബ്രാൻഡിന്റെ പേര് മാത്രം നോക്കാതെ, പാക്ക് ചെയ്ത കമ്പനിയുടെ പേരും പൂർണ്ണമായ വിലാസവും ലേബലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക

ബ്രാന്‍ഡ്‌