16 November 2026

Nithya V

എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും? 

Image Credit:: Getty Images,

കേന്ദ്ര സർക്കാർ ജീവനക്കാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇത്തവണ വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ശമ്പളകമ്മീഷൻ

അടിസ്ഥാന ശമ്പളത്തിൽ വലിയ വർധനവ്, ഇരട്ടി വാർഷിക ഇൻക്രിമെന്റ്, ഉയർന്ന വീട്ടുവാടക അലവൻസ്, എന്നിവയാണ് ആവശ്യം.

ആവശ്യം

ലെവൽ 1 ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഇത് 69,000 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം.

അടിസ്ഥാന ശമ്പളം

ഇത്തരത്തിൽ അടിസ്ഥാന ശമ്പളം കൂടണമെങ്കിൽ ഫിറ്റ്മെന്റ് ഫാക്ടർ 3.833ആയി നടപ്പിലാക്കണമെന്നും ശുപാർശയിൽ പറയുന്നു.

ഫിറ്റ്മെന്റ് ഫാക്ടർ

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 3 ശതമാനമാണ് വാർഷിക ഇൻക്രിമെന്റായി ലഭിക്കുന്നത്.

ഇൻക്രിമെന്റ്

വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുത്ത് ഇത് 6 ശതമാനമായി ഉയർത്തണമെന്നും ആവശ്യമുണ്ട്.

പണപ്പെരുപ്പം

വിരമിക്കുമ്പോൾ ജീവനക്കാർക്ക് പണമാക്കി മാറ്റാവുന്ന ആർജ്ജിത അവധിയുടെ പരിധി  600 ദിവസമായി ഉയർത്തണമെന്നും ആവശ്യമുണ്ട്.

ആവശ്യം

നിലവിലുള്ള ചില പേ ലെവലുകൾ തമ്മിൽ ലയിപ്പിച്ച് ഏകീകൃത ശമ്പള സ്കെയിലുകൾ കൊണ്ടുവരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ശമ്പളസ്കെയിൽ