16 November 2026

SHIJI MK

മലബാര്‍ നൈസ്  പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ

Image Credit: Pexels

കേരളത്തിന്റെ മലബാര്‍ രുചികളില്‍ പ്രത്യേക സ്ഥാനമുള്ള വിഭവമാണ് അരി പത്തിരി. പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഒരുപോലെ തയ്യാറാക്കാവുന്ന പത്തിരി ചിക്കന്‍ കറി, മുട്ടക്കറി, മീന്‍ കറി തുടങ്ങിയ ഗ്രേവിയുള്ള വിഭവങ്ങള്‍ക്കൊപ്പം കഴിക്കാം.

പത്തിരി

കുറഞ്ഞ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അരിപ്പൊടി ഉപയോഗിച്ചാണ് പരമ്പരാഗത രീതിയില്‍ പത്തിരി തയാറാക്കുന്നത്.

ഉണ്ടാക്കാം

വറുത്ത അരിപ്പൊടി - നാലര കപ്പ്, വെള്ളം - നാല് കപ്പ്, നെയ്യ് - ഒരു ടേബിള്‍സ്പൂണ്‍, ഉപ്പ് - ആവശ്യത്തിന് എന്നിവയാണ് പത്തിരിക്ക് ആവശ്യമായ ചേരുവകള്‍.

ചേരുവകള്‍

ആദ്യം ഒരു പാത്രത്തില്‍ നാല് കപ്പ് വെള്ളമെടുത്ത് അടുപ്പില്‍ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും നെയ്യും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചുതുടങ്ങുമ്പോള്‍ തീ കുറച്ചശേഷം നാല് കപ്പ് അരിപ്പൊടി ചേര്‍ക്കുക. കട്ടപിടിക്കാതെ സ്പൂണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി ഇളക്കണം.

തയാറാക്കുന്ന വിധം

പൊടിയും വെള്ളവും നന്നായി യോജിച്ച് മാവ് രൂപപ്പെടുമ്പോള്‍ അടുപ്പ് അണയ്ക്കാം. പാത്രം രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ മൂടിവെക്കുക.

മൂടാം

ശേഷം മാവ് ചെറുചൂടുള്ള സമയത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം. മാവിന് നല്ല മൃദുത്വം ലഭിക്കുന്നതുവരെ കുഴയ്ക്കുന്നത് പ്രധാനമാണ്. കൈ പൊള്ളാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കാം.

കുഴയ്ക്കാം

തയാറാക്കിയ മാവ് ചെറിയ നാരങ്ങയുടെ വലുപ്പത്തിലുള്ള ഉരുളകളാക്കുക. ഓരോ ഉരുളയിലും അല്‍പം അരിപ്പൊടി വിതറി ചപ്പാത്തിയുടെ ആകൃതിയില്‍ കനം കുറച്ച് പരത്തിയെടുക്കുക.

പരത്താം

ഇനി ഒരു പാന്‍ ചൂടാക്കി എണ്ണ ചേര്‍ക്കാതെ പത്തിരി അതിലേക്ക് ഇടുക. അല്‍പസമയം കഴിഞ്ഞ് മറിച്ചിടണം. ഇരുവശവും മാറിമാറി വേവിക്കുമ്പോള്‍ പത്തിരി പതുക്കെ പൊങ്ങിവരും.

ഇങ്ങനെ