16 NOV 2026

NEETHU VIJAYAN

ഇഞ്ചി നീരും  തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും

Image Courtesy: Unsplash

ഇഞ്ചിയും തേനും പല ആരോ​ഗ്യപ്രശ്നങ്ങൾക്കും പറ്റിയ കിടിലൻ ഒറ്റമൂലിയാണ്. ഇവ ഉപയോഗിക്കുന്നത് പണ്ടുമുതലേ നിലവിലുള്ള ഒരു രീതിയാണ്.

ഇഞ്ചി നീരും തേനും

ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഇഞ്ചിക്ക് പ്രത്യേക കഴിവുണ്ട്. ഇത് വയറ്റിലെ ആസിഡ് ഉൽപാദനത്തെ നിയന്ത്രിക്കും.

ഇഞ്ചി

തേനിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ആമാശയത്തിലെ അസ്വസ്ഥതകളും നെഞ്ചെരിച്ചിലും കുറയ്ക്കാൻ സഹായിക്കുന്ന വളരെ നല്ലൊരു കൂട്ടാണ്.

തേനിന്

ഇഞ്ചി നീരും തേനും സമാസമം യോജിപ്പിച്ച് കഴിക്കുന്നത് അസിഡിറ്റിക്കും അതുമൂലമുണ്ടാകുന്ന വയറുവേദനയക്കും ശാശ്വത പരിഹാരമാണ്.

ഗുണങ്ങൾ

​ഗ്യാസ് കയറ് വയറ് വീർക്കുന്നതിനും മറ്റ് അസ്വസ്ഥകൾക്കും ഇഞ്ചിയും ഉപ്പും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് താൽക്കാലിക ശമനം നൽകുന്നു.

ഇഞ്ചിയും ഉപ്പും

അസിഡിറ്റി വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ഡോക്ടറുടെയോ ആയുർവേദ വിദഗ്ദ്ധന്റെയോ നിർദ്ദേശം തേടേണ്ടതാണ്.

അസിഡിറ്റി

കടുത്ത അസിഡിറ്റിയോ ഗ്യാസ്ട്രിക് അൾസറോ ഉള്ളവരിൽ ഇഞ്ചിയുടെ എരിവ് ആമാശയ ഭിത്തിയിൽ കൂടുതൽ നീർക്കെട്ടുണ്ടാക്കാനും നെഞ്ചെരിച്ചിൽ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ടത്

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ചേർത്ത് നന്നായി തിളപ്പിച്ച് ആറിയ ശേഷം കുടിക്കുക. ഇത് വയറ്റിലെ ആസിഡ് ഉൽപാദനത്തെ നിയന്ത്രിക്കും. 

ജീരക വെള്ളം