18 October 2026

Sumeesh T Unneen

മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ  ഇതാ!

Photo Credit: Unsplash

ഹിമാലയൻ മലനിരകളിൽ മഞ്ഞുവീഴ്ച തുടങ്ങി. മഞ്ഞുകാണാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ യാത്ര പ്ലാൻ ചെയ്യാവുന്ന സ്ഥലങ്ങൾ നോക്കാം

 മഞ്ഞുകാലത്തിന് തുടക്കം

ഗുൽമാർഗിൽ ഈ സീസണിലെ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. മഞ്ഞുമൂടിയ പുൽമേടുകളും മലനിരകളും തണുത്ത കാറ്റും ഒക്ടോബർ-നവംബർ മാസങ്ങളിലെ ഗുൽമാർഗ് യാത്ര കൂടുതൽ മനോഹരമാക്കുന്നു

ഗുൽമാർഗ്, ജമ്മു കാശ്മീർ

കാശ്മീരിൽ ആദ്യം മഞ്ഞുവീഴ്ച ലഭിക്കുന്ന ഇടങ്ങളിലൊന്നാണ് സോൻമാർഗ്. സഞ്ചാരികളുടെ വൻ തിരക്ക് തുടങ്ങുന്നതിന് മുൻപ് ഈ പ്രദേശത്തിൻ്റെ ഭംഗി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്

സോൻമാർഗ്, ജമ്മു കാശ്മീർ

സോജിലാ പാസിൽ രാജ്യത്തെ മറ്റിടങ്ങളേക്കാൾ നേരത്തെ മഞ്ഞുവീഴ്ച തുടങ്ങാറുണ്ട്. മഞ്ഞുപൊതിഞ്ഞ പരുക്കൻ മലനിരകളുടെ ഭംഗി സഞ്ചാരികൾക്ക് ആസ്വദിക്കാം

സോജിലാ പാസ്, ലഡാക്ക്

മണാലിയുടെ ഉയർന്ന പ്രദേശങ്ങളിൽ ഈ സമയത്ത് മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. ചുറ്റുമുള്ള മഞ്ഞണിഞ്ഞ മലനിരകളും സുഖകരമായ കാലാവസ്ഥയും മണാലിയെ മികച്ചൊരു വിൻ്റർ ഡെസ്റ്റിനേഷനാക്കുന്നു

മണാലി, ഹിമാചൽ പ്രദേശ്

സിസ്സുവിൽ ആദ്യ മഞ്ഞുവീഴ്ചയോടെ മലനിരകളും റോഡുകളും കൃഷിയിടങ്ങളും വെള്ളപ്പുതപ്പണിയും. ശാന്തമായ അന്തരീക്ഷത്തിൽ മഞ്ഞുകാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്

സിസ്സു, ഹിമാചൽ പ്രദേശ്

കിന്നൗറിലെ മഞ്ഞുമൂടിയ കൊടുമുടികളും പരമ്പരാഗത ഗ്രാമങ്ങളും ആപ്പിൾ തോട്ടങ്ങളും ചേർന്നുള്ള മനോഹരമായ കാഴ്ചകൾ സഞ്ചാരികളുടെ മനംകവരും

കിന്നൗർ, ഹിമാചൽ പ്രദേശ്

ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ ഉയർന്ന പ്രദേശങ്ങളിലൊന്നായ ഹേംകുണ്ഡ് സാഹിബിന് ചുറ്റുമുള്ള കൊടുമുടികളിലും ട്രെക്കിങ് പാതകളിലും മഞ്ഞുവീഴ്ച തുടങ്ങിക്കഴിഞ്ഞു

ഹേംകുണ്ഡ് സാഹിബ്, ഉത്തരാഖണ്ഡ്