18 OCT 2026

NEETHU VIJAYAN

നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?

Image Courtesy: Unsplash

വെറുതെ ഇരിക്കുമ്പോൾ നിലക്കടല കൊറിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. നിലക്കടല തിന്നാലുടൻ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. ഇത് സത്യമാണോ.

നിലക്കടല

നിലക്കടല ശരീരത്തിൽ ചൂടുണ്ടാക്കുമെന്നും കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് തൊണ്ടവേദന, ചുമ, അല്ലെങ്കിൽ ജലദോഷം എന്നിവയ്ക്ക് കാരണമാകുമെന്നും പറയുന്നു.

വെള്ളം

നിലക്കടലയിൽ സ്വാഭാവികമായ എണ്ണമയവും കൊഴുപ്പും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ വെള്ളമോ കുടിച്ചാൽ, വയറ്റിലെ എണ്ണമയം കട്ടിയാകാനും തടസ്സപ്പെടാനും സാധ്യതയുണ്ട്.  

ദഹന പ്രക്രിയ

നിലക്കടല കഴിച്ച ശേഷം വെള്ളം കുടിക്കുമ്പോൾ ദഹനരസങ്ങൾ നേർത്തുപോവുകയും ഭക്ഷണം കൃത്യമായി ദഹിക്കാതെ അസിഡിറ്റിക്കും വയറെരിച്ചിലിനും കാരണമാവുകയും ചെയ്യും.

വയറെരിച്ചിൽ

നിലക്കടല കഴിച്ച ശേഷം കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെയെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രം വെള്ളം കുടിക്കുക. ദാഹം തോന്നിയാൽ, ചെറുചൂടുവെള്ളം കുടിക്കുക.

ചെറുചൂടുവെള്ളം

കുട്ടികൾ നിലക്കടല കഴിച്ച ശേഷം ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. പല കുട്ടികളിലും അലർജ്ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  

അലർജ്ജി

ചില കുട്ടികൾക്കും മുതിർന്നവർക്കും നിലക്കടല അലർജ്ജി ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നവരിൽ തൊണ്ടയിൽ കരകരപ്പും അസ്വസ്ഥതയും ഉണ്ടാക്കും. 

അസ്വസ്ഥത