17 October 2026
Sumeesh T Unneen
Photo Credit: Unsplash
മുട്ട പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ നിരവധിയാണ്. എന്നാൽ കൊളസ്ട്രോൾ ഭയം കാരണം ഒരു ദിവസം എത്ര മുട്ട വരെ സുരക്ഷിതമായി കഴിക്കാം എന്നതിൽ പലർക്കും സംശയമുണ്ട്
പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് ദിവസവും ഒരു മുട്ട മുഴുവനായി കഴിക്കാവുന്നതാണ്. വ്യായാമം ചെയ്യുന്നവർക്ക് ആരോഗ്യസ്ഥിതി അനുസരിച്ച് എണ്ണം വർധിപ്പിക്കാം
ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും അടങ്ങിയ സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സാണ് മുട്ട. ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
മുട്ടയുടെ മഞ്ഞക്കരുവിലെ 'കോളിൻ' തലച്ചോറിൻ്റെ പ്രവർത്തനത്തിനും ഓർമ്മശക്തിക്കും ഏറെ നല്ലതാണ്. ലൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആൻ്റിഓക്സിഡന്റുകൾ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നു
വിറ്റാമിൻ എ, ഡി, ബി12 എന്നിവയാൽ സമ്പന്നമാണ് മുട്ട. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നതിനൊപ്പം എല്ലുകളുടെ ബലം കൂട്ടാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു
മഞ്ഞക്കരു പൂർണ്ണമായി ഒഴിവാക്കിയാൽ വിറ്റാമിൻ ഡി, കോളിൻ തുടങ്ങിയ പ്രധാന പോഷകങ്ങൾ നഷ്ടമാകും. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർ മഞ്ഞക്കരു ഒഴിവാക്കേണ്ടതില്ല
മുട്ടയിലെ കൊളസ്ട്രോളിനേക്കാൾ, അത് പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ, മറ്റു ചേരുവകൾ എന്നിവയാണ് ചീത്ത കൊളസ്ട്രോൾ കൂട്ടുന്നത്. പുഴുങ്ങിയ മുട്ട പച്ചക്കറികൾക്കൊപ്പം കഴിക്കുന്നതാണ് ഉചിതം
ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗ സാധ്യത എന്നിവയുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മുട്ടയുടെ അളവ് നിശ്ചയിക്കുക