16 October 2026
Sumeesh T Unneen
Photo Credit: Getty Images
മനോഹരമായ ബീച്ചുകളും ചരിത്രസ്മാരകങ്ങളും കാണാൻ ആറ് രാത്രിയും ഏഴ് പകലും നീളുന്ന ആൻഡമാൻ ടൂർ പാക്കേജുമായി IRCTC. നവംബർ 19-ന് ഹൈദരാബാദിൽ നിന്ന് വിമാനമാർഗ്ഗമാണ് ഈ യാത്ര
ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), സ്വരാജ് ദ്വീപ് (ഹാവ്ലോക്ക് ഐലൻഡ്), ഷഹീദ് ദ്വീപ് (നീൽ ഐലൻഡ്), ബരാതാംഗ് എന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ആദ്യ ദിനം പോർട്ട് ബ്ലെയറിലെ ഫ്ലാഗ് പോയിൻ്റും സെല്ലുലാർ ജയിലിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കാണാം. രണ്ടാം ദിനം ക്രൂയിസ് കപ്പലിൽ ഹാവ്ലോക്ക് ദ്വീപിലെത്തി ലോകപ്രശസ്തമായ രാധാനഗർ ബീച്ച് സന്ദർശിക്കും
മൂന്നാം ദിനം എലിഫൻ്റ് ബീച്ചിലേക്കും നാലാം ദിനം കാലാപത്തർ ബീച്ചിലേക്കും പോകും. തുടർന്ന് ക്രൂയിസിൽ നീൽ ഐലൻഡിലെലേക്ക്. ലക്ഷ്മൺപൂർ ബീച്ചിലെ മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം
അഞ്ചാം ദിനം ഭരത്നഗർ ബീച്ച് കണ്ട് പോർട്ട് ബ്ലെയറിൽ തിരിച്ചെത്തും. ആറാം ദിനം ബരാതാംഗ് സന്ദർശിക്കും. ഏഴാം ദിനം ഉച്ചയോടെ ഹൈദരാബാദിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര
വിമാന ടിക്കറ്റുകൾ, എസി ഹോട്ടലുകളിൽ താമസം, ആറ് ദിവസത്തെ പ്രഭാതഭക്ഷണവും അത്താഴവും, എ.സി വാഹനം, ദ്വീപുകളിലേക്കുള്ള ഫെറി ചാർജുകൾഎന്നിവ പാക്കേജിൽ ഉൾപ്പെടുന്നു
ഉച്ചഭക്ഷണം, വിമാനത്തിലെ ആഹാരം, സന്ദർശന സ്ഥലങ്ങളിലെ എൻട്രി ടിക്കറ്റുകൾ, എലിഫൻ്റ് ബീച്ചിലെ വാട്ടർ സ്പോർട്സ് നിരക്കുകൾ എന്നിവയുടെ ചെലവുകൾ യാത്രക്കാർ സ്വയം വഹിക്കണം
ഒരാൾക്ക് തനിച്ച് 87,700 രൂപയാണ് നിരക്ക്. രണ്ടുപേർ ഒരുമിച്ചാണെങ്കിൽ 67,300 രൂപയും, മൂന്നുപേരാണെങ്കിൽ 65,200 രൂപയും നൽകണം. കുട്ടികൾക്ക് ബെഡ് ഉൾപ്പെടെ 57,450 രൂപയും ബെഡ് ഇല്ലാതെ 53,350 രൂപയുമാണ് നിരക്ക്