21 October 2026

Sumeesh T Unneen

ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!

Photo Credit: Getty Image

ജിമ്മിൽ പോകാൻ സാധിക്കാത്തവർക്ക് സ്വന്തം ശരീരഭാരം ഉപയോഗിച്ച് തന്നെ പേശികൾക്ക് കരുത്ത് നൽകാനും ഫിറ്റ്നസ് നിലനിർത്താനും സാധിക്കും. അതിനുള്ള ചില മികച്ച വ്യായാമങ്ങൾ പരിചയപ്പെടാം

ഉപകരണങ്ങൾ വേണ്ട

കാലുകളിലെ പേശികൾക്ക് കരുത്ത് നൽകാൻ സഹായിക്കുന്ന മികച്ച വ്യായാമമാണിത്. ശരീരത്തിൻ്റെ ബാലൻസ് വർധിപ്പിക്കാൻ ലഞ്ചസ് ചെയ്യുന്നതിലൂടെ സാധിക്കും

ലഞ്ചസ്

വ്യായാമം ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വർക്കൗട്ടാണിത്. അപ്പർ ബോഡിക്കും പ്രധാനമായും ചെസ്റ്റ് മസിലുകൾക്കുമാണ് ഇത് പ്രയോജനപ്പെടുന്നത്

പുഷ്-അപ്പ്

സാധാരണ പുഷ്-അപ്പ് എളുപ്പത്തിൽ ചെയ്യുന്നവർക്ക് അടുത്ത ഘട്ടമായി ഇത് പരീക്ഷിക്കാവുന്നതാണ്. രണ്ട് കൈകളും തമ്മിലുള്ള അകലം കുറച്ച് ചെയ്യുന്നതിലൂടെ ട്രൈസെപ്സ് മസിലുകൾക്ക് കൂടുതൽ കരുത്ത് ലഭിക്കും

ക്ലോസ് ഗ്രിപ്പ് പുഷ്-അപ്പ്

ഉറപ്പുള്ള ഒരു ബാർബെലോ മേശയോ ഉപയോഗിച്ച് ചെയ്യാവുന്ന വ്യായാമമാണിത്. ബാക് - ഷോൾഡർ മസിലുകൾക്കുള്ള ഒരു മികച്ച വർക്കൗട്ടാണിത്

ഇൻവേർട്ടഡ് റോ

ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് തന്നെ ശരീരത്തിനാകെ ആയാസം നൽകാൻ ഈ വ്യായാമത്തിന് കഴിയും. എന്നാൽ പുഷ്-അപ്പും സ്ക്വാട്സും നന്നായി അറിയുന്നവർ മാത്രമേ ഇത് ചെയ്യാവു

ബർപ്പി

പ്ലാങ്കിനേക്കാൾ കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമായ വ്യായാമമാണിത്. വയറിലെ പേശികൾക്ക് മികച്ച കരുത്ത് നൽകാൻ ഈ വ്യായാമം സഹായിക്കും

ഹോളോ ഹോൾഡ്

വയറിലെ കൊഴുപ്പ് കുറയ്ക്കാനും പേശികളെ ദൃഢമാക്കാനും മികച്ചതാണ് മൗണ്ടൻ ക്ലൈംബർ. കൃത്യമായ രീതിയിൽ ചെയ്യുന്നതിലൂടെ ഓട്ടത്തിനായുള്ള ശാരീരികക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കും

മൗണ്ടൻ ക്ലൈംബർ