20 October 2026

Sumeesh T Unneen

വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!

Photo Credit: Unsplash

കാലാവസ്ഥ മാറുന്നതിനനുസരിച്ച് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ കലോറി എരിയുന്ന അളവിലും വ്യത്യാസം വരുമോ എന്ന സംശയം പലർക്കുമുണ്ട്. യാഥാർത്ഥ്യം എന്താണെന്ന് നോക്കാം

തണുപ്പോ ചൂടോ?

ശരീരത്തിൻ്റെ സ്വാഭാവിക താപനിലയായ 37 ഡിഗ്രി സെൽഷ്യസ് നിലനിർത്താൻ ശരീരം വിശ്രമവേളകളിൽ പോലും കലോറി ഉപയോഗിക്കുന്ന സ്വാഭാവിക പ്രക്രിയയാണിത്

എന്താണ് 'തെർമോറെഗുലേഷൻ'?

തണുപ്പുള്ള അന്തരീക്ഷത്തിൽ ശരീരതാപനില താഴാതെ നിലനിർത്താൻ രക്തക്കുഴലുകൾ ചുരുങ്ങുകയും, പേശികൾ വിറയ്ക്കുന്നതിലൂടെ ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിക്കുകയും ചെയ്യുന്നു

തണുപ്പിലെ മാറ്റങ്ങൾ

തണുപ്പത്ത് ശരീരത്തിലെ പ്രത്യേക കൊഴുപ്പായ 'ബ്രൗൺ ഫാറ്റ്' കലോറി എരിച്ച് ചൂട് ഉണ്ടാക്കുമെങ്കിലും, ശരീരഭാരം കുറയ്ക്കാൻ തണുപ്പത്ത് വ്യായാമം ചെയ്യുന്നത് ശാസ്ത്രീയമായ ഒരു മാർഗ്ഗമല്ല

'ബ്രൗൺ ഫാറ്റ്'

ഒരിക്കലുമില്ല! വിയർപ്പ് ശരീരം സ്വയം തണുപ്പിക്കാൻ നടത്തുന്ന സ്വാഭാവിക പ്രക്രിയ മാത്രമാണ്. വിയർക്കുന്നതും കലോറി എരിയുന്നതും തമ്മിൽ നേരിട്ട് യാതൊരു ബന്ധവുമില്ല

വിയർത്താൽ തടി കുറയുമോ?

അമിതമായി വിയർക്കാൻ വേണ്ടി കടുത്ത ചൂടത്ത് വ്യായാമം ചെയ്യുന്നത് ശരീരത്തിൽ നിർജ്ജലീകരണം, തളർച്ച, തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും സൂര്യാഘാതത്തിനും കാരണമാകും

കടുത്ത ചൂടിൽ വ്യായാമം വേണ്ട

അന്തരീക്ഷത്തിൽ ഈർപ്പം കൂടുമ്പോൾ വിയർപ്പ് വേഗത്തിൽ ആവിയാകില്ല. ഇത് ശരീരത്തിന് സ്വയം തണുക്കാൻ പ്രയാസമുണ്ടാക്കുകയും അപകട സാധ്യത ഇരട്ടിയാക്കുകയും ചെയ്യും

ഹ്യുമിഡിറ്റി വില്ലനാകും

ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും കടുത്ത ചൂടിലോ തണുപ്പിലോ വ്യായാമം ചെയ്യുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടണം

ഇവർ തീർച്ചയായും ശ്രദ്ധിക്കണം!