19 October 2026
Sumeesh T Unneen
Photo Credit: Unsplash
ട്രെഡ്മില്ലിൽ ഒരു മണിക്കൂർ തുടർച്ചയായി വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് ലഭിക്കുന്ന അതേ ഗുണം വെറും 20 മിനിറ്റ് HIIT പരിശീലനത്തിലൂടെ നേടിയെടുക്കാം
'ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ്' എന്നാണ് ഇതിൻ്റെ പൂർണ്ണരൂപം. ഉയർന്ന തീവ്രതയിലുള്ള ചെറിയ വ്യായാമ ഘട്ടങ്ങളും തുടർന്ന് ശരീരത്തിന് വിശ്രമം നൽകുന്ന ഘട്ടങ്ങളും ഇടകലർത്തി ചെയ്യുന്ന രീതിയാണിത്
ഹൃദയമിടിപ്പ് കൂട്ടി ശരീരത്തെ 'അനറോബിക് സോണിലേക്ക്' എത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പരമാവധി കഠിനാധ്വാനം ചെയ്യാൻ ഇത് ശരീരത്തെ പ്രേരിപ്പിക്കുന്നു
വെറും 30 മിനിറ്റ് എച്ച്.ഐ.ഐ.ടി വ്യായാമം ചെയ്യുന്നതിലൂടെ 300 മുതൽ 500 കലോറി വരെ എരിച്ചുകളയാൻ സാധിക്കും. സമയക്കുറവ് മൂലം വ്യായാമം ചെയ്യാൻ സാധിക്കാത്തവർക്ക് ഇത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്
വ്യായാമം അവസാനിപ്പിച്ച് ജിമ്മിൽ നിന്ന് ഇറങ്ങിയ ശേഷം 24 മുതൽ 48 മണിക്കൂർ വരെ ശരീരത്തിൽ അധിക കലോറി കത്തുന്ന 'ആഫ്റ്റർബേൺ ഇഫക്ട്' ഈ വ്യായാമത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ്
സാധാരണ കാർഡിയോ വ്യായാമങ്ങൾ 20 ആഴ്ച ചെയ്യുമ്പോൾ ലഭിക്കുന്ന ഹൃദയാരോഗ്യ ഗുണങ്ങൾ വെറും എട്ട് ആഴ്ചത്തെ HIIT പരിശീലനത്തിലൂടെ നേടിയെടുക്കാമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു
പേശികളുടെ സ്വാഭാവിക കരുത്ത് നിലനിർത്തിക്കൊണ്ട് തന്നെ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ HIIT സഹായിക്കും
ജംപിങ് ജാക്സ്, സ്ക്വാട്സ് തുടങ്ങിയവ ഉൾപ്പെടുത്തി യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ വീട്ടിലെ ചെറിയ സ്ഥലത്തുപോലും ഈ വ്യായാമം എളുപ്പത്തിൽ പരിശീലിക്കാവുന്നതാണ്