28 May 2025
Abdul Basith
Pic Credit: Unsplash
വിദേശപഠനം പലരുടെയും ആഗ്രഹമാണ്. പലരും വിദേശത്ത് പഠിക്കുന്നുമുണ്ട്. ഇങ്ങനെ രാജ്യം വിട്ട് പഠിക്കുന്നതിൽ ചില ഗുണങ്ങളുണ്ട്.
ഇത്രയും കാലം വളർന്ന ഒരു നാട്ടിൽ നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പോകുമ്പോൾ അവിടുത്തെ സംസ്കാരം മനസ്സിലാക്കാൻ അവസരമൊരുങ്ങും.
ഒറ്റയ്ക്ക് ഒരു രാജ്യത്ത് താമസിക്കുന്നതിലൂടെ ആത്മവിശ്വാസം വർധിക്കും. സ്വയം പര്യാപ്തരാവുന്നതിലൂടെ ജീവിതത്തിൽ അത് ഗുണം ചെയ്യും.
വിദേശ കോളജുകളിലും സർവകലാശാലകളിലുമൊക്കെ പഠിക്കുന്നവർക്ക് തൊഴിലിടങ്ങളിൽ ലഭിക്കുന്ന മൂല്യം വളരെ വലുതാണ്.
വിദേശസർവകലാശാലകളിൽ ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ പഠിക്കും. അതുകൊണ്ട് തന്നെ ഇത്തരം സൗഹൃദങ്ങളും ഉണ്ടാവും.
നമ്മുടെ നാട്ടിലേതിൽ നിന്ന് വളരെ വ്യത്യസ്തമാണ് വിദേശ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പഠനരീതി. ഇത് മറ്റൊരു തരം അവസരമാണ് ഒരുക്കുന്നത്.
പല രാജ്യങ്ങളിലെ ആളുകളുമായിച്ചേർന്ന്, പലതരത്തിൽ വ്യത്യസ്ത കോഴ്സുകൾ പഠിക്കുന്നതിനാൽ നമ്മുടെ ചിന്തകളെ കൂടുതൽ വിശാലമാക്കും.
വിദേശരാജ്യങ്ങളിൽ പോയി പഠിക്കുമ്പോൾ അയൽ രാജ്യങ്ങളിലേക്ക് യാത്ര പോവാനും വ്യത്യസ്തത അറിയാനുമുള്ള അവസരവുമുണ്ടാവും.