04 November 2026
SHIJI MK
Image Credit: Getty Images
മരണം അടുത്തെത്തുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പല മാറ്റങ്ങളും സംഭവിക്കാം. ശ്വാസോച്ഛ്വാസത്തിലെ വ്യത്യാസം, അമിതമായ ക്ഷീണം, ഭക്ഷണത്തോടുള്ള താല്‍പര്യക്കുറവ്, ബോധനിലയിലെ മാറ്റങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
മരണം അടുത്തെത്തുന്നവരില്‍ ശ്വാസമെടുക്കുന്ന രീതിയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകാം. ശ്വാസം പതുക്കെയാകുകയോ ക്രമരഹിതമാവുകയോ ചെയ്യാം.
അവസാനഘട്ടത്തിലെത്തുന്ന ചിലരില്‍ ക്ഷീണം വര്‍ധിക്കുകയും കൂടുതല്‍ സമയം ഉറങ്ങുകയും ചെയ്യും. എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനോ ബുദ്ധിമുട്ട് അനുഭവപ്പെടാം.
ജീവിതത്തിന്റെ അവസാന ദിവസങ്ങളില്‍ ചിലര്‍ക്ക് ഭക്ഷണവും വെള്ളവും കഴിക്കാനുള്ള താല്‍പര്യം കുറയാം. വിശപ്പില്ലായ്മയ്‌ക്കൊപ്പം ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം.
രക്തചംക്രമണം മന്ദഗതിയിലാകുമ്പോള്‍ കൈകളും കാലുകളും തണുത്തതായി അനുഭവപ്പെടാം. ചിലരില്‍ ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുകയും നിറം മാറുകയും ചെയ്യും.
അവസാനഘട്ടത്തില്‍ ചിലര്‍ക്ക് ബോധനില കുറയുകയും ചുറ്റുമുള്ളവരോട് പ്രതികരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യാം. സംസാരിക്കാനുള്ള താല്‍പര്യം കുറയുക, വിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക എന്നിവ ഉണ്ടാകാം.
അവസാനഘട്ടത്തില്‍ ശരീരത്തിലെ രക്തചംക്രമണവും വൃക്കകളുടെ പ്രവര്‍ത്തനവും മാറുന്നതിനാല്‍ മൂത്രത്തിന്റെ അളവ് കുറയാം. ചിലരില്‍ മൂത്രമൊഴിക്കുന്ന ഇടവേളകള്‍ വര്‍ധിക്കുകയും ചെയ്യും.
മരണം അടുത്തെത്തുന്ന ചിലരില്‍ അസ്വസ്ഥത, പരിഭ്രാന്തി, ആശയക്കുഴപ്പം എന്നിവ പ്രകടമാകാം. ഒരേ കാര്യം ആവര്‍ത്തിച്ച് പറയുക, ഉറങ്ങാന്‍ കഴിയാതിരിക്കുക, വെറുതെ കൈകാലുകള്‍ ചലിപ്പിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
പെട്ടെന്നുള്ള ശ്വാസതടസം, ബോധക്ഷയം, പ്രതികരണമില്ലായ്മ തുടങ്ങിയവ കണ്ടാല്‍ അത് സ്വാഭാവികമായ മരണഘട്ടമാണെന്ന് കരുതി കാത്തിരിക്കരുത്. അടിയന്തര വൈദ്യസഹായം തേടണം.