1 November 2026
Sumeesh T Unneen
Photo Credit: Unsplash
വാഴപ്പഴത്തിൽ നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി 6, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പില്ലാത്ത ഈ പഴത്തിന് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ കഴിയും
വാഴപ്പഴം കഴിക്കുമ്പോൾ പെട്ടെന്ന് വയറുനിറഞ്ഞ തോന്നൽ ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പവും ഇത് കഴിക്കാവുന്നതാണ്
വ്യായാമത്തിന് മുൻപും ശേഷവും കഴിക്കാൻ പറ്റിയ മികച്ച സൂപ്പർ ഫുഡാണിത്. ഇതിലെ ഇലക്ട്രോലൈറ്റുകൾ പേശിവേദന കുറയ്ക്കാനും ക്ഷീണമകറ്റാനും സഹായിക്കും
വളരെ കുറഞ്ഞ കലോറിയും ധാരാളം നാരുകളും അടങ്ങിയതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഡയറ്റ് ചെയ്യുന്നവർക്ക് വിഷപ്പ് തോന്നുമ്പോൾ കഴിക്കാവുന്ന മികച്ച ലഘുഭക്ഷണമാണിത്
ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡന്റുകൾ വാഴപ്പഴത്തിൽ ധാരാളമുണ്ട്. ഇത് പലവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു
പഴത്തിലുള്ള ‘പെക്റ്റിൻ’ ദഹനപ്രക്രിയ എളുപ്പമാക്കുകയും മലബന്ധം അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇത് ഗുണകരമാണ്
ഇതിലടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയുന്നു. പച്ചക്കായയുംപ്രമേഹം നിയന്ത്രിക്കുന്നതിന് മികച്ചതാണ്
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ വാഴപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇത് വഴി ഹൃദ്രോഗ സാധ്യതകൾ ഗണ്യമായി കുറയ്ക്കാം