03 November 2026

Jayadevan A M

തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?

Image Courtesy: Getty Images

തണുപ്പുകാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം

ആസ്മ 

ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇന്‍ഹേലറുകള്‍ കൃത്യമായി ഉപയോഗിക്കണം. ഇന്‍ഹേലര്‍ കൈയില്‍ കരുതാന്‍ മറക്കരുത്‌

ഇന്‍ഹേലറുകള്‍ 

തണുപ്പുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ മൂക്കും വായയും ശ്വസനത്തിന് തടസമുണ്ടാകാത്ത തരത്തില്‍ മാസ്‌ക് വെച്ച് മൂടുക

മാസ്‌ക്‌

തണുത്ത ഭക്ഷണങ്ങള്‍ ഈ കാലയളവില്‍ ഒഴിവാക്കുക. ഐസ്‌ക്രീം, തണുത്ത വെള്ളം എന്നിവ ഒഴിവാക്കുന്നത് ഉചിതം. ചെറുചൂടുള്ള വെള്ളം കുടിക്കുക

ഭക്ഷണം

കിടപ്പുമുറിയിലെ മെത്തയും തലയണയും വൃത്തിയായി സൂക്ഷിക്കണം. ഫാനിലെ പൊടികളും തുടച്ചുനീക്കണം. മുറിയിലെ പൊടിപടലങ്ങള്‍ മാറ്റണം

വൃത്തി

തണുപ്പുകാലത്ത് പുറത്തിറങ്ങുമ്പോള്‍ ജാക്കറ്റ്, ഗ്ലൗസ്, സോക്‌സ് എന്നിവ ധരിക്കുക. ഉറങ്ങുമ്പോള്‍ മൂടിപ്പുതച്ച് കിടക്കുക

ജാക്കറ്റ്‌

ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ സമയം പാഴാക്കാതെ എത്രയും വേഗം വൈദ്യസഹായം തേടുക. ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുക

ഡോക്ടര്‍

പൊതുവായ വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഈ വെബ്‌സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് ഇത് പകരമല്ല

ശ്രദ്ധിക്കുക