04 NOV 2026
NEETHU VIJAYAN
Image Courtesy: Unsplash
ദിവസവും വെറും രണ്ടേ രണ്ട് ബദാം കുതിർത്തു കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വരുത്തുന്നത് വൻ മാറ്റങ്ങളാണ്. ചെറുതെങ്കിലും പോഷകങ്ങളുടെ കലവറയാണിത്.
ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, എൽ-കാർണിറ്റൈൻ എന്നിവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ വേഗത്തിലാക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും. ബിപി നിയന്ത്രിക്കാനും ഇത് മികച്ചതാണ്.
രാത്രി മുഴുവൻ കുതിർത്ത ബദാം കഴിക്കുമ്പോൾ അതിന്റെ പോഷകങ്ങൾ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യും. ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും.
രാത്രി വെള്ളത്തിൽ കുതിർത്ത് വെക്കുക. രാവിലെ അതെടുത്ത് തൊലി കളഞ്ഞ് കഴിക്കുക. വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും ശരിയായ രീതി.
കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണത്തോടൊപ്പം ബദാം കഴിക്കുന്നത്, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
മഞ്ഞൾ, ഇഞ്ചി, ജീരകം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിക്കുന്നത് ദഹനാരോഗ്യത്തിന് ഗുണകരമാണ്.