25 November 2026

Sumeesh T Unneen

പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!

Photo Credit: Unsplash

ഒരു ഭക്ഷണത്തിനും രോഗങ്ങളെ പൂർണ്ണമായി തടയാനോ ഭേദമാക്കാനോ കഴിയില്ല. എങ്കിലും ജലദോഷം, പനി തുടങ്ങിയ അണുബാധകളെ ചെറുക്കാൻ ഇനി പറയുന്നവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം

പ്രതിരോധശേഷി കൂട്ടാം

ഓറഞ്ച്, ചെറുനാരങ്ങ എന്നിവയിലെ വൈറ്റമിൻ സി അണുബാധകളെ ചെറുക്കുന്ന വൈറ്റ് ബ്ലെഡ് സെല്ലുകളുടെ ഉത്പാദനം വർധിപ്പിക്കും

സിട്രസ് പഴങ്ങൾ

വിറ്റാമിൻ എ, സി, ഇ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ബ്രോക്കോളി. പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആവിയിൽ വേവിച്ചോ മൈക്രോവേവ് ചെയ്തോ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം

ബ്രോക്കോളി

അണുബാധകളെ ചെറുക്കാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന 'അലിസിൻ' പോലുള്ള സൾഫർ സംയുക്തങ്ങളാണ് പ്രതിരോധശേഷി നൽകുന്നത്

വെളുത്തുള്ളി

തൊണ്ടവേദന, നീർക്കെട്ട് എന്നിവ കുറയ്ക്കാൻ ഇഞ്ചി മികച്ചതാണ്. ഇതിലെ 'ജിഞ്ചറോൾ' എന്ന ഘടകം വേദന കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

ഇഞ്ചി

പ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ബദാമിലുണ്ട്. മുതിർന്നവർക്ക് ദിവസം 15 മില്ലിഗ്രാം വിറ്റാമിൻ ഇ മതിയാകും; അര കപ്പ് ബദാമിൽ നിന്ന് ഇത് പൂർണ്ണമായും ലഭിക്കും

ബദാം

സന്ധിവാതത്തിൻ്റെ നീർക്കെട്ട് കുറയ്ക്കാൻ കാലങ്ങളായി ഉപയോഗിക്കുന്ന മഞ്ഞളിൽ 'കുർക്കുമിൻ' ധാരാളമുണ്ട്. വ്യായാമം മൂലമുണ്ടാകുന്ന പേശികളുടെ ആയാസം കുറയ്ക്കാനും അണുബാധകളെ ചെറുക്കാനും മഞ്ഞളിന് കഴിവുണ്ട്

മഞ്ഞൾ

ഒരു ചെറിയ പപ്പായയിൽ ഒരു ദിവസത്തേക്ക് ആവശ്യമായ 100 ശതമാനം വിറ്റാമിൻ സിയും ലഭിക്കും. ഇതിലെ 'പപ്പൈൻ' എൻസൈം നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കും; പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയും ഇതിലുണ്ട്

പപ്പായ