19 November 2026
Sumeesh T Unneen
Photo Credit: Unsplash
വെളുത്തുള്ളി അരിയുമ്പോഴും ചതയ്ക്കുമ്പോഴും രൂപപ്പെടുന്ന അലിസിൻ ഉൾപ്പെടെയുള്ള സൾഫർ സംയുക്തങ്ങളാണ് ഇതിന് മികച്ച ഔഷധഗുണം നൽകുന്നത്
ഒരു അല്ലി വെളുത്തുള്ളിയിൽ വെറും 4.5 കലോറി മാത്രമാണുള്ളത്. എന്നാൽ വിറ്റാമിൻ സി, വിറ്റാമിൻ ബി6, മാംഗനീസ്, സെലിനിയം, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു
വെളുത്തുള്ളി പതിവായി കഴിക്കുന്നത് ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടാനും ജലദോഷം, പനി എന്നിവയുടെ കുറയ്ക്കാൻ സഹായിക്കും. വൈറസുകൾ കോശങ്ങളിൽ പ്രവേശിച്ച് പെരുകുന്നത് തടയും
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വെളുത്തുള്ളി ഏറെ ഫലപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിലെ അലിസിൻ രക്തക്കുഴലുകളെ അയവുള്ളതാക്കുകയും ഹൃദ്രോഗ, സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു
തുടർച്ചയായി വെളുത്തുള്ളി ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇത് നല്ല കൊളസ്ട്രോളിനെയോ ട്രൈഗ്ലിസറൈഡുകളെയോ ബാധിക്കില്ല
വെളുത്തുള്ളിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളുടെ നാശത്തെ തടയുന്നു. ഇത് അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ മറവിരോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്ന.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും അണുബാധകളെ ചെറുക്കാനും കഴിയുന്നതിനാൽ വെളുത്തുള്ളി ദീർഘായുസ്സിന് സഹായിച്ചേക്കാം. 2019-ലെ ഒരു ചൈനീസ് പഠനം ഇത് സാഷ്യപ്പെടുത്തുന്നു.
വ്യായാമം മൂലമുണ്ടാകുന്ന പേശികളുടെ തകരാറും ഓക്സിഡേറ്റീവ് സ്ട്രെസ്സും കുറയ്ക്കാൻ വെളിത്തുള്ളി സഹായിക്കുമെന്ന് 2023-ലെ പഠനം സൂചിപ്പിക്കുന്നു