20 November 2026

Sumeesh T Unneen

ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ

Photo Credit: Unsplash

മത്തി, ചൂര, സാൽമൺ എന്നിവയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഓർമ്മശക്തി കൂട്ടാനും അൽഷിമേഴ്‌സ് പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു

കൊഴുപ്പുള്ള മത്സ്യങ്ങൾ

മഞ്ഞളിലെ 'കുർക്കുമിൻ' തലച്ചോറിലെ പുതിയ കോശങ്ങളുടെ വളർച്ചയ്ക്കും ഓർമ്മശക്തി മെച്ചപ്പെടുത്താനും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉത്തമമാണ്

മഞ്ഞൾ

വിറ്റാമിൻ കെ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയ ബ്രോക്കോളി തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു

ബ്രോക്കോളി

ഇതിലടങ്ങിയ സിങ്ക്, മഗ്നീഷ്യം, അയൺ, കോപ്പർ എന്നിവ നാഡികളുടെ സുഗമമായ പ്രവർത്തനത്തിനും ഏകാഗ്രതയും പഠനശേഷിയും കൂട്ടാനും മികച്ചതാണ്

പംകിൻ സീഡ്സ്

70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ ഓർമ്മശക്തി മെച്ചപ്പെടുത്താനും മാനസികാവസ്ഥ പോസിറ്റീവാക്കാനും സഹായിക്കും

ഡാർക്ക് ചോക്ലേറ്റ്

വിറ്റാമിൻ സി ധാരാളമുള്ള ഓറഞ്ച് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനും ഏകാഗ്രത, ഓർമ്മ, തീരുമാനങ്ങളെടുക്കാനുള്ള വേഗത എന്നിവ കൂട്ടാനും സഹായിക്കുന്നു

ഓറഞ്ച്

മുട്ടയിലെ വിറ്റാമിൻ ബി6, ബി12, ഫോളേറ്റ്, കോളിൻ എന്നിവ ഓർമ്മശക്തി വർധിപ്പിക്കാനും പ്രായമാകുമ്പോഴുള്ള ഓർമ്മക്കുറവ് തടയാനും സഹായിക്കുന്നു

മുട്ട

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇ-യും അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രായാധിക്യം മൂലമുള്ള ഓർമ്മക്കുറവ് തടയാനും ഉത്തമമാണ്

നട്സ് (വാൽനട്ട്, ബദാം)