23 November 2026
Sumeesh T Unneen
Photo Credit: Unsplash
പോഷകങ്ങളാൽ സമ്പന്നമാണ് മത്തി. ഹൃദ്രോഗം തടയാനും ചിലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷണം നൽകാനും ഇതിലെ പോഷകങ്ങൾ സഹായിക്കും
മത്തിയിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദ്രോഗം തടയാൻ സഹായിക്കും. ഇതിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുന്ന വിറ്റാമിൻ ബി-12 മത്തിയിൽ ധാരാളമുണ്ട്. ഇതിനൊപ്പം മികച്ച അളവിൽ വിറ്റാമിൻ ഡിയും മത്തിയിൽ അടങ്ങിയിരിക്കുന്നു
മത്തിയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് കുഞ്ഞിൻ്റെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാൻ മത്തി സഹായിക്കും
കാൽസ്യത്തിനും വിറ്റാമിനുകൾക്കും പുറമെ ശരീരത്തിന് ഗുണകരമായ നിയാസിൻ, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്
ആരോഗ്യമുള്ള എല്ലുകൾക്കും പേശികൾക്കും അത്യാവശ്യമായ പ്രോട്ടീൻ മത്തിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് മത്തി ഒരു മികച്ച ഓപ്ഷനാണ്
മത്തിയിലെ പ്രോട്ടീൻ ശരീരത്തിൽ ആൻ്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ എപ്പോഴും ശക്തമായി നിലനിർത്താൻ ഏറെ ഗുണകരമാണ്
തിളക്കമുള്ള തൊലി, ചെതുമ്പൽ, തെളിഞ്ഞ കണ്ണുകൾ, എന്നിവ നോക്കി വേണം മത്തി വാങ്ങാൻ. പഴകിയ മണം ഇല്ലേന്നും, മത്സ്യം തൊട്ടുനോക്കി ഉറപ്പ് ഉണ്ടെന്നും കണ്ടാൽ മാത്രമേ മത്തി വാങ്ങാവു.