29 October 2026
Sumeesh T Unneen
Photo Credit: Getty Images
ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഇന്ന് മിക്ക ആളുകളെയും അലട്ടാറുണ്ട്. എന്നാൽ ജീവിതശൈലിയിലെ ചില ലളിതമായ മാറ്റങ്ങളിലൂടെ ദഹനം മെച്ചപ്പെടുത്താൻ സാധിക്കും
പ്രോസസ്ഡ് ഫുഡിന് പകരം പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുക്കും
ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക. ഫൈബർ അഥവാ നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
അവോക്കാഡോ, നട്സ്, മത്തി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനത്തിന് സഹായിക്കുന്ന പിത്തരസത്തിൻ്റെ ഉൽപാദനം വർധിപ്പിക്കും
ശരീരത്തിൽ എപ്പോഴും ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണത്തെ വേഗത്തിൽ അലിയിക്കാനും ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും
അമിതമായ ടെൻഷനും സ്ട്രെസ്സും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. അതിനാൽ വ്യായാമത്തിലൂടെയും മറ്റും മാനസിക സമ്മർദ്ദം പരമാവധി ഒഴിവാക്കുക
ദഹനപ്രക്രിയ വായയിൽ നിന്നാണ് തുടങ്ങുന്നത്. ഭക്ഷണം സാവധാനം, നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനരസങ്ങൾ കൃത്യമായി പ്രവർത്തിക്കാനും ദഹനക്കേട് ഒഴിവാക്കാനും സഹായിക്കും
ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നത് വയറിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് ദഹനസംവിധാനത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും കുടലിൻ്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുകയും ചെയ്യും