26 October 2026

Sumeesh T Unneen

വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?

Photo Credit: Unsplash

വണ്ണം കുറയ്ക്കാനും മസിലുകൾ വളർത്താനും കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഒഴിവാക്കണം എന്നത് ഫിറ്റ്നസ് ലോകത്തെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നാണ്

കാർബ്സ് ഒഴിവാക്കണമോ?

നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം നൽകുന്നത് കാർബോഹൈഡ്രേറ്റാണ്. തലച്ചോറിനും അവയവങ്ങൾക്കും ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കുന്നത് ഇതിൽ നിന്നാണ്

ശരീരത്തിൻ്റെ ഊർജ്ജം

ലോ-കാർബ് ഡയറ്റ് ചെയ്യുമ്പോൾ ആദ്യത്തെ ആഴ്ചയിൽ ഭാരം കുറയുന്നത് കൊഴുപ്പ് ഇല്ലാതാകുന്നതല്ല. മറിച്ച് ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടുന്നതുകൊണ്ടാണ്

പെട്ടെന്ന് ഭാരം കുറയുന്നതെങ്ങനെ?

കൃത്യമായ കലോറിയും പ്രോട്ടീനും ഉറപ്പാക്കിയാൽ, കാർബ്സ് കുറഞ്ഞ ഡയറ്റായാലും സാധാരണ ഡയറ്റായാലും ശരീരത്തിലെ കൊഴുപ്പ് കുറയുന്നത് ഒരേ അളവിലായിരിക്കും

വണ്ണം കുറയ്ക്കാൻ

ഡയറ്റിൽ നിന്ന് കാർബ്സ് പൂർണ്ണമായും ഒഴിവാക്കുമ്പോൾ ശരീരത്തിന് കടുത്ത ബുദ്ധിമുട്ടുകൾ നേരിടും. തലവേദന, അമിതമായ ക്ഷീണം തുടങ്ങിയ 'കീറ്റോ ഫ്ലൂ' ലക്ഷണങ്ങൾ പ്രകടമാകും

വില്ലനായി 'കീറ്റോ ഫ്ലൂ'

ശരീരത്തിലെ ഗ്ലൂക്കോസ് പൂർണ്ണമായും തീർന്നുപോകുമ്പോൾ, തലച്ചോറിനും പേശികൾക്കും പ്രവർത്തിക്കാനായി കരൾ ശരീരത്തിലെ കൊഴുപ്പിനെ ‘കീറ്റോണുകൾ’ ആക്കി മാറ്റുകയാണ് ചെയ്യുക

പുതിയ ഊർജ്ജ സ്രോതസ്സ്

കാർബ്സ് ഇല്ലാതെ വ്യായാമം ചെയ്യുന്നത് ശാരീരികക്ഷമതയെ സാരമായി ബാധിക്കും. പെട്ടെന്ന് ക്ഷീണിക്കുകയും വലിയ ഭാരം ഉയർത്താനാകാതെ വരികയും ചെയ്യും

ജിമ്മിലെ പ്രകടനത്തെ ബാധിക്കും

കഠിനമായ വർക്കൗട്ടിന് ശേഷമുള്ള മസിൽ റിക്കവറിക്കും ശരീരത്തിൻ്റെ ക്ഷീണം മാറ്റാനും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തണം

മസിൽ റിക്കവറിക്ക് കാർബ്സ്